മഹാരാഷ്ട്ര മന്ത്രിയുടെ സഹോദരന് പീഡനക്കേസില്‍ അറസ്റ്റില്‍
മുപ്പത്തിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ മഹാരാഷ്ട്രയിലെ എന്‍.സി.പി മന്ത്രി ശശികാന്ത് ഷിന്‍ഡെയുടെ സഹോദരന് രുഷികാന്ത് ഷിന്‍ഡയെ സത്താറ പോലിസ് അറസ്റ്റു ചെയ്തു. റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് തര്‍ക്കം പരിഹരിക്കുന്നതിനായി ചര്‍ച്ച നടത്താന്‍ വീട്ടിലെത്തിയ ശശികാന്ത് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ ആരോപണം.
കേന്ദ്രമന്ത്രി ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള നാഷ്ണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി അംഗമാണ് ശശികാന്ത് ഷിന്‍ഡെ. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസുമായി സംഖ്യം ചേര്‍ന്നാണ് എന്‍സിപി ഭരണം നടത്തുന്നത്.
https://www.facebook.com/Malayalivartha