ധന്‍രാജ് പിള്ള ആം ആദ്മിയില്‍, പൂനെയില്‍ മത്സരിച്ചേക്കും
ആം ആദ്മിയായി ഇന്ത്യന്‍ ഹോക്കി നായകന് ധന്‍രാജ് പിള്ള. ദിലീപ് തിര്‍ക്കിക്കും പര്‍ഗദ് സിംഗിനും ശേഷം ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ ഹോക്കി താരം ധന്‍രാജ് പിള്ള ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു.
വരുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ പൂനെയിലെ ആം ആദ്മി സ്ഥാനാര്‍ത്ഥി ധന്‍രാജ് പിള്ളയായിരിക്കുമെന്ന് സൂചനകളുണ്ടായിരുന്നു.
രാജ്യത്തുടനീളം ആം ആദ്മിക്കു വേണ്ടി ധന്‍രാജ് പ്രചാരണത്തിനിറങ്ങും.ഇന്ത്യയ്ക്കു വേണ്ടി 339 മത്സരങ്ങള്‍ കളിച്ച അദ്ദേഹത്തെ 2000ല്‍ രാജീവ് ഗാന്ധി ഖേല്‍ രത്നയും പത്മശ്രീയും നല്കി രാജ്യം ആദരിച്ചു.
https://www.facebook.com/Malayalivartha