അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച യുവാവിനെ അമ്മ അടിച്ചു കൊന്നു
ജാര്‍ഖണ്ഡിലെ ഹാത്തിയയില്‍ അഞ്ചുവയസ്സുകാരിയായ കുഞ്ഞിനെ പീഡിപ്പിച്ച അയല്‍ക്കാരനായ അര്ജ്ജുന് താബ (30) യെ കുഞ്ഞിന്റെ അമ്മ തലയ്ക്ക് അടിച്ചു കൊന്നു.
ശനിയാഴ്ച കുട്ടിയുടെ അമ്മ ജോലിക്ക് പോയിരിക്കുകയായിരുന്ന സമയത്ത് ഇയാള്‍ കുഞ്ഞിനെ വീട്ടില്‍ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. അമ്മ വൈകുന്നേരം വന്നപ്പോള്‍ കുട്ടി വാവിട്ട് കരഞ്ഞു കൊണ്ട് സംഭവം പറഞ്ഞു. ഇതറിഞ്ഞ അമ്മ നിയന്ത്രണം വിട്ട് രോഷാകുലയായി അയാളെ ഇരുമ്പു കമ്പി കൊണ്ട് അടിച്ചു വീഴ്ത്തി. തത്ക്ഷണം അയാള്‍ മരിച്ചു. എന്നാല്‍ ഞായറാഴ്ചയാണ് ഈ സംഭവം നാട്ടുകാര്‍ അറിഞ്ഞത്. ഉടന്‍ പോലീസെത്തി യുവതിയെ അറസ്റ്റ് ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha