Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആന്ധ്രയില്‍ രാഷ്ട്രപതിഭരണം, രാജ്യത്തെ 29ാമത്തെ സംസ്ഥാനമായി തെലുങ്കാന

21 FEBRUARY 2014 10:22 PM IST
മലയാളി വാര്‍ത്ത.

More Stories...

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...

ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന 68-കാരി മരണപ്പെട്ടതിന് പിന്നാലെ..വീട്ടിൽ നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ലക്ഷങ്ങൾ.. 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ..

വിദേശ രാജ്യങ്ങളിൽ ഒളിവിലായിരുന്ന നിരവധി പിടികിട്ടാപ്പുള്ളികളെ തൂക്കി ഇന്ത്യ.. എട്ട് മാസത്തിനിടെ 51 പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ചു.. നടപടികൾ ശക്തമാക്കി കേന്ദ്ര അന്വേഷണ ഏജൻസികൾ..

ശക്തമായ മഴയ്ക്കും ഇടിമിന്നലിനും പിന്നാലെ ഡൽഹിയിൽ വ്യാപക വെള്ളക്കെട്ടും ഗതാഗതക്കുരുക്കും...

ആറു പതിറ്റാണ്ടു നീണ്ടു നിന്ന പ്രക്ഷോഭങ്ങള്‍ക്കും നാടകീയ രംഗങ്ങള്‍ക്കുമൊടുവില്‍ തെലുങ്കാന സംസ്ഥാന ബില്‍ രാജ്യസഭയില്‍ പാസാക്കി. ലോക്‌സഭയില്‍ അവതരിപ്പിച്ച ബില്ലില്‍ ഭേദഗതി കൂടാതെയാണ്‌ രാജ്യസഭ ബില്‍ പാസാക്കിയത്‌. രാഷ്‌ട്രപതി പ്രണബ്‌ മുഖര്‍ജി ഉത്തരവില്‍ ഒപ്പുവയ്‌ക്കുന്നതോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും. രാജ്യത്തെ 29-ാമത്തെ സംസ്‌ഥാനമാണ്‌ തെലുങ്കാന.

തെലുങ്കാനയില്‍ പതിനേഴും സീമാന്ധ്രയും ഇരുപത്തഞ്ചുമ ലോക്‌സഭ സീറ്റുകളുണ്ട്‌. രണ്ടര മണിക്കൂര്‍ നീണ്ട ചര്‍ച്ചക്കൊടുവില്‍ ബില്‍ പാസാക്കുകയായിരുന്നു. സീമാന്ധ്രക്ക്‌ അഞ്ചു വര്‍ഷത്തേക്ക്‌ പ്രത്യേക പദവിയെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌ പറഞ്ഞു. പിന്നാക്കമേഖലയായ റായലസീമ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളുടെ സമഗ്രവികസനത്തിന്‌ ആറിന പാക്കേജ്‌ നടപ്പിലാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. നാടകീയരംഗങ്ങള്‍ക്കൊടുവില്‍ ശബ്‌ദവോട്ടോടെയാണു ബില്‍ പാസാക്കിയത്‌. ഇന്നലെ വൈകുന്നേരം 3.30-നാണ്‌ ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡേ ബില്‍ അവതരിപ്പിച്ചത്‌.

മുഖ്യപതിപക്ഷമായ ബിജെപി ബില്ലിനെ അനുകൂലിച്ചു. എന്നാല്‍ ഹൈദരാബാദിലെ ക്രമസമാധാനം ലക്ഷ്യമിട്ട്‌ ഭരണഘടനാ ഭേദഗതി വേണമന്ന ബി.ജെ.പിയുടെ ആവശ്യം സര്‍ക്കാര്‍ തള്ളി. സീമാന്ധ്രയില്‍ നിന്നുള്ള അംഗങ്ങളും തൃണമൂല്‍ അംഗങ്ങളും ബില്ലിനെ എതിര്‍ത്തു. തൃണമൂല്‍ കോണ്‍ഗ്രസ്‌ അംഗങ്ങള്‍ ബില്ലിന്റെ പകര്‍പ്പ്‌ വലിച്ചുകീറി. സമാജ്‌വാദി പാര്‍ട്ടി, ശിവസേന, ശിരോമണി അകാലിദള്‍ എന്നിവരാണു ബില്ലിനെ എതിര്‍ത്തത്‌. ഇടത്‌-എഐഡിഎംകെ എംപിമാര്‍ ഇറങ്ങിപ്പോയി. ഭാഷാ അടിസ്‌ഥാനത്തില്‍ വിഭജിച്ച സംസ്‌ഥാനങ്ങളെ വീണ്ടും വെട്ടിമുറിക്കരുതെന്നും അനന്തരഫലത്തിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനായിരിക്കുമെന്നും സി.പി.എം. പാര്‍ലമെന്ററി നേതാവ്‌ സീതാറാം യെച്ചൂരി പറഞ്ഞു. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ കേന്ദ്രമന്ത്രി ചിരഞ്‌ജീവി ബില്ലിനെ എതിര്‍ത്തതു വിവാദമായി. സര്‍ക്കാര്‍ തീരുമാനത്തെ കേന്ദ്രമന്ത്രി തന്നെ എതിര്‍ക്കുകയാണെന്നു ബി.ജെ.പി. ആക്ഷേപിച്ചു. ബഹളം കാരണം സഭ തടസപ്പെട്ടപ്പോള്‍ ഉപരാഷ്‌ട്രപതി സര്‍വകക്ഷിയോഗം വിളിച്ചു സമവായത്തിനു ശേഷമാണു ബില്‍ അവതരിപ്പിച്ചത്‌.

സീമാന്ധ്ര, തെലുങ്കാന എന്നിങ്ങനെ രണ്ട്‌ സംസ്ഥാനങ്ങളായാണ്‌ ആന്ധ്രപ്രദേശ്‌ വിഭജിക്കുക. ഇരു സംസ്‌ഥാനങ്ങളും ഒരു ഗവര്‍ണറുടെ കീഴിലായിരിക്കും. പത്ത്‌ വര്‍ഷത്തേയ്‌ക്ക്‌ ഹൈദരാബാദ്‌ ഇരു സംസ്ഥാനങ്ങള്‍ക്കും പൊതു തലസ്ഥാനമാകും. പത്ത്‌ വര്‍ഷത്തിനുള്ളില്‍ ആന്ധ്രക്ക്‌ പുതിയ തലസ്ഥാനം വരും. ഇതോടെ ഹൈദാരാബാദ്‌ തെലുങ്കാനയുടെ മാത്രം തലസ്ഥാനമാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (5 minutes ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (10 minutes ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (22 minutes ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (26 minutes ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (3 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (3 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (5 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (5 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (5 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (6 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (6 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (6 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (6 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (7 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (7 hours ago)

Malayali Vartha Recommends