അച്ഛന്റെ ക്രൂരത: പെണ്‍മക്കളെ തല തറയിലടിച്ചു കൊലപ്പെടുത്തി

ഗൂഡല്ലൂര്‍ തുറപ്പള്ളി അള്ളൂര്‍വയല്‍ ആദിവാസി കോളനിയിലെ കാവേരി (5), രത്‌ന (2) എന്നിവരെ പിതാവ് രാജന്‍ കഴുത്തുഞെരിച്ച് തല തറിയിലടിച്ചു കൊന്നു. ഞായാറാഴ്‌ച്ച ഉച്ചയോടെയാണ് ഈ ക്രൂരമായ കൊലപാതകം നടന്നത്.
രാജനും ഭാര്യ ചിക്കിയും രണ്ടുമാസമായി പിണക്കത്തിലാണ്. ചിക്കിയും കുട്ടികളും രാജനില്‍ നിന്നകന്ന് സ്വന്തം വീട്ടിലായിരുന്നു താമസം. ഞായറാഴ്‌ച്ച രാവിലെ ചിക്കിയുടെ വീട്ടില്‍ എത്തിയ രാജന്‍ ഭാര്യയുമായി വഴക്കിട്ടു. സമീപത്തെ കിണറില്‍ ചിക്കി വെള്ളമെടുക്കാന്‍ പോയസമയത്ത് മക്കളെ അനുനയിപ്പിച്ച് തന്റെ വീട്ടിലേക്ക് കൊണ്ടുവന്നാണ് രാജന്‍ കൊലപ്പെടുത്തിയത്.
മൃതദേഹങ്ങള്‍ ചാക്കില്‍കെട്ടി സമീപത്തെ മായാര്‍ നദിയില്‍ ഒഴുക്കാനായിരുന്നു പദ്ധതി. ചാക്കുകെട്ട് തലയില്‍ ചുമന്ന് കൊണ്ടുപോകുന്നതിനിടെ സ്വകാര്യ കാപ്പിത്തോട്ടത്തിലെ വാച്ചര്‍ ചാക്കില്‍ എന്താണെന്ന് ചോദിച്ചു. അപ്പോള്‍ ചാക്ക് കാപ്പിത്തോട്ടത്തില്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. വാച്ചര്‍ വിവരം ഉടനെ ഗൂഡല്ലൂര്‍ പോലിസിനെ വിവരം അറിയിക്കുകയായിരുന്നു. ഗൂഡല്ലൂര്‍ ഡിവൈ.എസ്.പി തിരുമേനിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം പരിശോധിച്ചു. മൃതദേഹങ്ങള്‍ ഗൂഡല്ലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























