ശശി തരൂരിനെ തോല്‍പ്പിക്കാന്‍ സുബ്രഹ്മണ്യന്‍ സ്വാമി? സുനന്ദയെ ബലമായി റഷ്യന്‍ വിഷം കൊടുത്ത് കൊലപ്പെടുത്തിയെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

കേന്ദ്ര മന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ തരൂരിനെ വെട്ടിലാക്കി കൊണ്ട് ബിജെപി നേതാവ് വീണ്ടും രംഗത്ത്. സുനന്ദയെ ബലമായി റഷ്യന്‍ വിഷം കൊടുത്ത് കൊലപ്പെടുത്തിയതാണെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നേതാവ് ആരോപിച്ചു. മുന്‍പ് സ്വാമി തരൂരിന്റെ ഭാര്യയുടെ മരണം കൊലപാതകമെന്ന് ആരോപിച്ചിരുന്നു. ഇക്കര്യം തെളിയിക്കാന്‍ ശശി തരൂര്‍ സ്വാമിയെ വെല്ലുവിളിച്ചതിനെ തുടര്‍ന്നാണ് സ്വാമി വീണ്ടും ആരോപണവുമായി രംഗത്തുവന്നത്.
തരൂരിനെതിരെയുള്ള നിലപാട് വ്യക്തി പരമാണെന്നും ബിജെപിയുടേതല്ലെന്നും സ്വമി വ്യക്തമാക്കി. സുനന്ദയുടെ വയറിനു മുകളിലേക്ക് ശരീരത്തില്‍ നിരവധി പാടുകളുണ്ടായിരുന്നുവെന്നും മൂക്ക് അടച്ചുപിടിച്ച് വായിലേക്ക് വിഷമൊഴിക്കുകയായിരുന്നുവെന്നും സ്വാമി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























