ഗുജറാത്തില്‍ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്

ഗുജറാത്ത് കോണ്‍ഗ്രസില്‍ രണ്ട് എംഎല്‍എമാര്‍ കൂടി പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു. ഇതോടെ 182 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന്റെ അംഗബലം 50 ആയി ചുരുങ്ങി. ഒരു വര്‍ഷത്തിനുള്ളില്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവയ്ക്കുന്ന എംഎല്‍എമാരുടെ എണ്ണം ഏഴായി.
കച്ച് ജില്ലയിലെ അബ്ദാസ എംഎല്‍എ ഛബില്‍ പട്ടേല്‍, സൂറത്ത് ജില്ലയില്‍ വരുന്ന മന്ദ്‌വി മണ്ഡലത്തിലെ പ്രതിനിധി പ്രഭു വാസവ എന്നിവരാണ് തിങ്കളാഴ്ച രാജിവച്ചത്. കുടാതെ ബിജെപി മറ്റ് മൂന്ന് എംഎല്‍എമാരെ കൂടി സമീപിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇവരില്‍ ഒരാള്‍ വാസവയുടെ സുഹൃത്തും ദക്ഷിണ ഗുറാത്തില്‍ നിന്നുള്ള അംഗവുമാണ്. പാര്‍ട്ടിക്ക് സ്വാധീനം കുറഞ്ഞ മേഖലകളിലെ കോണ്‍ഗ്രസ് ജനപ്രതിനിധികളെ വശത്താക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്.
അതേസമയം, എംഎല്‍എമാരില്‍ നിയന്ത്രണം കോണ്‍ഗ്രസിന് നഷ്ടപ്പെട്ടില്ലെന്ന് ഗുജറാത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഗുരുദാസ് കമ്മത് പറഞ്ഞു. എംഎല്‍എമാരുമായും വൈകാതെ കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























