മുപ്പതുകാരിയോട് മോശമായി പെരുമാറിയതിന് ഉത്തരാഖണ്‌ഡ് മന്ത്രിക്കെതിരെ കേസെടുത്തു

മുപ്പതുവയസ്സുകാരിയോട് മോശമായി പെരുമാറിയതിനും ശല്യപ്പെടുത്തിയതിനും ഉത്തരാഖണ്‌ഡ് മന്ത്രി ഹരാഖ് സിംഗ് റാവത്തിനെതിരെ കേസെടുത്തു. ഈ സംഭവം നടന്നത് കഴിഞ്ഞ വര്‍ഷം സെപ്‌തംബറിലാണ് . ഡല്‍ഹി സഫ്‌ദര്‍ജംഗിലുള്ള തന്റെ വീട്ടില്‍ വച്ച് റാവത്ത് ഇവരോട് മോശമായി പെരുമാറിയെന്നും ശല്യപ്പെടുത്തിയെന്നും യുവതി പോലീസില്‍ പരാതിപ്പെട്ടു.
ഉത്തരാഖണ്‌ഡിലെ വിജയ്‌ബഹുഗുണ മന്ത്രിസഭയിലെ കൃഷിമന്ത്രിയാണ് റാവത്ത് . യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .
https://www.facebook.com/Malayalivartha
























