പാര്‍ലമെന്റില്‍ പാസാക്കാന്‍ കഴിയാത്ത 9 ബില്ലുകള്‍ ഓര്‍ഡിനന്‍സിലൂടെ നിയമമാക്കും: കേന്ദ്രസര്‍ക്കാര്‍

പാര്‍ലമെന്റില്‍ പാസാക്കാന്‍ കഴിയാതെ പോയ 9 ബില്ലുകള്‍ ഒര്‍ഡിനന്‍സിലൂടെ നിയമമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്നു തന്നെ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്നാണ് മന്ത്രാലയങ്ങളുടെ നിലപാട്.
രാഹുല്‍ ഗാന്ധി നിര്‍ദ്ദേശിച്ച ആറ് ബില്ലുകളില്‍ നാലെണ്ണം ഇതില്‍ ഉള്‍പ്പെടുന്നു. അഴിമതി വിരുദ്ധ ഭേദഗതി ബില്‍, ബധിര-മൂകര്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ സംവരണം ഉറപ്പാക്കുന്ന ബില്‍, സേവനാവകാശ ബില്‍ തുടങ്ങിയവയാണ് ഓര്‍ഡിനന്‍സിലൂടെ നിയമമാകുന്നത്.
എന്നാല്‍ ഇത്രയധികം ഓര്‍ഡിനന്‍സുകള്‍ ഒരുമിച്ച് കൊണ്ടു വരുന്നതിനെ നിയമ വിദഗ്‌ദ്ധര്‍ എതിര്‍ക്കുന്നുണ്ട് . സഭാ സമ്മേളനം സാങ്കേതികമായി നിലനില്‍ക്കുന്നതിനാല്‍ ഇത് പിരിച്ചു വിടാതെ ഓര്‍ഡിനന്‍സില്‍ ഒപ്പു വയ്‌ക്കാന്‍ രാഷ്‌ട്രപതിക്ക് കഴിയില്ല.
https://www.facebook.com/Malayalivartha
























