ഐ.എന്‍.എസ് സിന്ധു രത്‌നയില്‍ തീപിടുത്തം : അഞ്ചു നാവികരെ രക്ഷപ്പെടുത്തി

മുബൈ തീരത്ത് നങ്കുരമിട്ടിരുന്ന നാവിക സേനയുടെ മുങ്ങികപ്പലായ ഐ.എന്‍ .എസ് സിന്ധു രത്‌നയിലാണ് തീപിടുത്തമുണ്ടായത് . അഞ്ചു നാവികരെ രക്ഷപ്പെടുത്തിയതായി നാവിക സേന അറിയിച്ചു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട് . രക്ഷാ പ്രവര്‍ത്തനം നടന്നു കൊണ്ടിരിക്കുകയാണ് .
ഷോര്‍ട്ട് സര്‍ക്യൂട്ടാണോ അപകടകാരണമെന്ന് പരിശോധിച്ചു വരുന്നു. അടുക്കള ഭാഗത്തായാണ് പുക ഉയര്‍ന്നത് . പുക ശ്വസിച്ച് നാവികരെ ഹെലികോപ്‌ടറില്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും പലരും അബോധാവസ്ഥയിലായിരുന്നു. മുംബൈ തീരത്തുനിന്നു ഏകദേശം 50 കിലോമീറ്ററകലെയായിരുന്നു കപ്പല്‍ നങ്കുരമിട്ടിരുന്നത് . ആയുധങ്ങളോ മറ്റ് സ്‌ഫോടകവസ്‌തുക്കളോ ഒന്നും തന്നെ അതിലുണ്ടായിരുന്നില്ല. പരിശോധനയ്‌ക്ക് എത്തിച്ചതായിരുന്നു കപ്പല്‍. സിന്ധു രത്‌നക്ക് നല്ല കാലപ്പഴക്കമുണ്ട് .
കഴിഞ്ഞ വര്‍ഷം ഐ.എന്‍ .എസ് സിന്ധുരക്ഷകിലുണ്ടായ അഗ്നിബാധയിലും പൊട്ടിത്തെറിയിലും 18 നാവികര്‍ കൊല്ലപ്പെട്ടിരുന്നു. കപ്പലുകളുടെ കാലപ്പഴക്കമാണ് രാജ്യത്തെ മുങ്ങിക്കപ്പലുകള്‍ നേരിടുന്ന സുരക്ഷാ ഭീഷണിയായി കരുതുന്നു. .
https://www.facebook.com/Malayalivartha
























