എയര്‍ ഇന്ത്യ ടിക്കറ്റ് നിരക്കില്‍ 30 ശതമാനം ഇളവ്

ടിക്കറ്റ് നിരക്ക് കുറച്ചുള്ള വിമാനക്കമ്പനികളുടെ കിടമത്സരത്തില്‍ ഒടുവില്‍ എയര്‍ ഇന്ത്യയും പങ്കുചേരുന്നു. വിമാനടിക്കറ്റുകളില്‍ 30 ശതമാനം ഇളവാണ് എയര്‍ ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത് . മറ്റു വിമാന കമ്പനികളായ സ്‌പൈസ് ജെറ്റും ഇന്‍ഡിഗോയും പ്രഖ്യാപിച്ചതുപോലം ആഭ്യന്തര സര്‍വ്വീസുകള്‍ക്കാണ് ടിക്കറ്റില്‍ ഇളവു ലഭിക്കുക.
എയര്‍ ഇന്ത്യയുടെ 115 വിമാനങ്ങളില്‍ ഈ ഓഫര്‍ ലഭിക്കും. നാളെ മുതല്‍ മാര്‍ച്ച് 1 വരെയുള്ള സമയപരിധിക്കുള്ളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ഓഫര്‍. ഹൃസ്വകാല പ്രൊമോഷന്‍ സെയില്‍ ബോണാന്‍സയുടെ ഭാഗമായാണ് ടിക്കറ്റ് ഇളവെന്ന് എയര്‍ ഇന്ത്യ പത്ര സമ്മേളനത്തില്‍ പറഞ്ഞു.
മാര്‍ച്ച് 29 മുതല്‍ സെപ്‌തംബര്‍ 30 വരെയുള്ള കാലയളവിലേക്കാണ് ഈ ഓഫര്‍ കിട്ടുക.
ഇപ്പോഴുള്ള ഈ ഓഫര്‍ പ്രകാരം തിരുവനന്തപുരത്തു നിന്നും മുംബൈയിലേയ്‌ക്ക് വെറും 2557 രൂപ മാത്രമേ ചെലവ് വരുകയുള്ളൂ. തിങ്കളാഴ്‌ച സ്‌പൈസ് ജെറ്റ് തങ്ങളുടെ സൂപ്പര്‍ സമ്മര്‍ സെയിലിന്റെ ഭാഗമായി ടിക്കറ്റ് നിരക്കുകളില്‍ 75 ശതമാനം ഇളവ് പ്രഖ്യാപിച്ചിരുന്നു. അതിന്റെ പിന്നാലെ മറ്റു വിമാന കമ്പനികളായ ഇന്‍ഡിഗോയും ഗോഎയറും വേനല്‍കാല യാത്രക്കാരെ ആകര്‍ഷിപ്പിക്കാന്‍ തങ്ങളുടെ നിരക്കുകള്‍ കുറച്ചിരിക്കുകയാണ് .
https://www.facebook.com/Malayalivartha
























