ബംഗാളില്‍ മുതിര്‍ന്ന സിപിഐഎം നേതാവ് അബ്ദുല്‍ റസാഖ് മൊല്ലയെ പുറത്താക്കി

ബംഗാളില്‍ മുതിര്‍ന്ന സിപിഐഎം നേതാവ് അബ്ദുല്‍ റസാഖ് മൊല്ലയെ പുറത്താക്കി. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ചാണ് വിമത നേതാവും മുസ്ലിം മുഖവുമായ മൊല്ലയെ സംസ്ഥാന ഘടകം പുറത്താക്കാന്‍ തീരുമാനിച്ചത്.
ബംഗാളിലെ സിപിഐഎം നേതൃത്വത്തെ നിരന്തരം വെല്ലുവിളിച്ച മൊല്ല ഈയിടെ ഒരു ഇഗ്ലീഷ് ദിനപത്രത്തില്‍ നല്‍കിയ അഭിമുഖത്തില്‍ പാര്‍ട്ടി നേതാക്കളായി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പകല്‍ അധികാരത്തിന്റെ ഇടനാഴികളില്‍ കറങ്ങി നടക്കുന്ന ദല്ലാളന്മാരും രാത്രി മുന്തിയ മദ്യം തേടി പോവുകയും ചെയ്യുന്നവരെയാണ് പല പിബി അംഗങ്ങളെന്നായിരുന്നു മൊല്ലയുടെ വിമര്‍ശനം.
ബംഗാളിലെ മുസ്ലിം സമുദായത്തിനിടയില്‍ സ്വാധീനമുള്ള നേതാവായിരുന്നു അബ്ദുല്‍ റസാഖ് മൊല്ല. ബുദ്ധദേവ് മന്ത്രിസഭയില്‍ ഭൂപരിഷ്‌കരണ മന്ത്രിയായിരിക്കെ നന്ദിഗ്രാം, സിംഗൂര്‍ വിഷയങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്കെതിരെ മൊല്ല രംഗത്തു വന്നിരുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഐഎമ്മില്‍ നിന്ന് വിജയിച്ച അപൂര്‍വ്വം ചില മന്ത്രിമാരില്‍ ഒരാളാണ് മൊല്ല.
https://www.facebook.com/Malayalivartha
























