രാജീവ്‌ഗാന്ധി വധം; പ്രതികളെ വിട്ടയക്കുന്നത് സുപ്രിംകോടതി തടഞ്ഞു

രാജീവ് ഗാന്ധി വധക്കേസിലെ നാലു പ്രതികളെ വിട്ടയക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ നീക്കം സുപ്രിം കോടതി തടഞ്ഞു. പ്രതികളുടെ കാര്യത്തില്‍ തമിഴ്‌നാട് തിടുക്കം കാണിക്കുകയാണെന്ന് കോടതി വിമര്‍ശിച്ചു. മൂന്നു പ്രതികളെ വിട്ടയക്കുന്നത് നേരത്തെ കോടതി തടഞ്ഞു. ജീവപര്യന്തം തടവുകാരായ നളിനി, ജയകുമാര്‍, റോബര്‍ട്ട് പയസ്, രവിചന്ദ്രന്‍ എന്നീ പ്രതികളെ വിട്ടയക്കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിനെത്തുടര്‍ന്ന് കോടതി തടഞ്ഞത്.
മൂന്നു പ്രതികളെ വിട്ടയക്കുന്നത് നേരത്തെ കോടതി തടഞ്ഞിരുന്നു. വധശിക്ഷയില്‍ നിന്ന് ഒഴിവാക്കപ്പെട്ട മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരെ വിട്ടയക്കുന്നതാണ് കോടതി നേരത്തെ സ്‌റ്റേ ചെയ്‌തിരുന്നത്. കേസ് മാര്‍ച്ച് ആറിന് കോടതി വീണ്ടും പരിഗണിക്കും.
https://www.facebook.com/Malayalivartha
























