ചെന്നൈ വിമാനത്താവളത്തില്‍ അഗ്നിബാധ

റണ്‍വേയില്‍ പറന്ന് കളിക്കുന്ന പക്ഷികളെ അകറ്റിവിടാനായി പൊട്ടിച്ച പടക്കത്തില്‍ നിന്ന് തീപ്പൊരികള്‍ വീണ് ആഭ്യന്തര ടെര്‍മിനലിന്റെ കെട്ടിടത്തില്‍ തീപിടുത്തമുണ്ടായി.
തീപ്പൊരികള്‍ എണ്ണക്യാനില്‍ വീണ് കെട്ടിടത്തിലേക്ക് തീ പടരുകയായിരുന്നു. അഗ്നിശമസേനാംഗങ്ങള്‍ എത്തി തീയണച്ചതിനാല്‍ അപകടങ്ങളൊന്നുമുണ്ടായില്ല.
സംഭവസമയത്ത് ആഭ്യന്തര ടെര്‍മിനലില്‍ അഞ്ച് വിമാനങ്ങള്‍ പാര്‍ക്ക് ചെയ്‌തിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha
























