ബിജെപി ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി പുറത്തിറക്കി. 54 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, ഹിമാചല്‍പ്രദേശ്, ജമ്മു കാശ്‌മീര്‍, ആന്ധ്രപ്രദേശ്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളുടെ സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ട പട്ടികയിലുള്ളത്. ബിജെപി മുന്‍ ദേശീയ അദ്ധ്യക്ഷന്‍ നിതിന്‍ ഗഡ്‌കരി നാഗ്‌പൂരില്‍ നിന്നും ഗോപിനാഥ് മുണ്ടെ ബീഡില്‍ നിന്നും ജനവിധി തേടും. പാര്‍ട്ടി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡി മത്സരിക്കുന്ന മണ്ഡലത്തെക്കുറിച്ച് തീരുമാനമായില്ല. മോഡി ലഖ്‌നൗവിലോ വാരണാസിയിലോ ആകും മത്സരിക്കുകയെന്നാണ് സൂചന.
https://www.facebook.com/Malayalivartha
























