പോസ്റ്റ് ഓഫീസ് ബാങ്ക് എടിഎം പ്രവര്‍ത്തനം ആരംഭിച്ചു

രാജ്യത്തെ ആദ്യത്തെ പോസ്റ്റ് ഓഫീസ് എടിഎം കൗണ്ടര്‍ പ്രവര്‍ത്തനം തുടങ്ങി. ചെന്നൈയിലാണ് രാജ്യത്തെ ആദ്യത്തെ പോസ്റ്റ് ഓഫീസ് സേവിങ്ങ് ബാങ്ക് എടിഎം കൗണ്ടര്‍ പ്രവര്‍ത്തനമാരംഭിച്ചത് . എ.ടി.എമ്മിന്റെ ഉദ്‌ഘാടനം കേന്ദ്ര ധനകാര്യ മന്ത്രി പി ചിദംബരം ഉദ്‌ഘാടനം ചെയ്‌തു.
പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ നവീകരണത്തിനായി 4909 കോടി രൂപ അനുവദിക്കുന്നതായി മന്ത്രി പറഞ്ഞു. ആധുനിക സേവനങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഐടി നവീകരണം നടത്തുന്നതെന്ന് മന്ത്രി അറിയിച്ചു.
അടുത്ത വര്‍ഷത്തോടെ രാജ്യത്തെ 1.55 ലക്ഷം തപാല്‍ ഓഫീസുകളില്‍ ഐടി നവീകരണം നടപ്പിലാക്കും. പോസ്റ്റ് ഓഫീസുകളില്‍ ബാങ്കിംഗ് സൗകര്യം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഐടി നവീകരണം നടത്തുന്നത് . ആറുമാസത്തിനുള്ളില്‍ എല്ലാ ബാങ്കുകളുടെയും എടിഎം കൗണ്ടറുകള്‍ പോലെ തന്നെ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് പോസ്റ്റ് ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു.
രാജ്യത്ത് അടുത്ത വര്‍ഷം 1000 പോസ്റ്റ് ഓഫീസ് ബാങ്ക് എ.ടി. എം കൗണ്ടറുകള്‍ തുടങ്ങുമെന്ന് പി ചിദംബരം അറിയിച്ചു .
https://www.facebook.com/Malayalivartha
























