രാജ്യത്തെ ആദ്യ ഇലക്ട്രിക് എയര്‍കണ്ടീഷന്‍ ബസ് ബംഗലൂരുവില്‍

ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് എയര്‍കണ്ടീഷന്‍ ബസ് ബംഗലൂരുവില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ ഓടിത്തുടങ്ങി. കര്‍ണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി ആദ്യബസ് യാത്ര ഉദ്ഘാടനം ചെയ്‌തു. ബാംഗ്ലൂര്‍മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനും ചൈനീസ് കമ്പനിയായ ഉട്യോപ്യാ ഓട്ടോമേഷന്‍ കണ്‍ട്രോളും സംയുക്തമായി 3 മാസത്തെ പരീക്ഷണ ഓട്ടമാണ് രാജ്യത്തെ ഐ.ടി തലസ്ഥാനത്ത് തുടങ്ങിയിരിക്കുന്നത്.
അന്തരീക്ഷ, ശബ്ദമലിനീകരണങ്ങളില്ലാതെ തികച്ചും പരിസ്ഥിതി സൗഹാര്‍ദ്ദമായ ബസാണ് ബി.വൈ.ഡി കെ.9 സീരീസ് ഇലക്ട്രിക് ബസ്. മജസ്റ്റികില്‍ നിന്നും കാഡുഗൊഡി വരെയാണ് ബസ് സര്‍വീസ് നടത്തുന്നത്. രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെ 6 സര്‍വീസുകളാണുള്ളത്.
ആറുമണിക്കൂര്‍ വരെ ചാര്‍ജ് നില്‍ക്കുന്ന നാലുബാറ്ററികളാണ് ബസിലുള്ളത്. 250 കിലോമീറ്റര്‍ വരെ ഇതുവഴി ഓടാം.18,000 കിലോഗ്രാം ഭാരമുള്ള ഈ ബസിന് മണിക്കൂറില്‍ 96 കിലോമീറ്റര്‍വരെയാണ് പരമാവധി വേഗത.
ഡ്രൈവര്‍ക്കുള്‍പ്പടെ 31 സീറ്റാണ് ബസിലുള്ളത്. സി.സി ടി.വി ക്യാമറകള്‍ ഉള്‍പ്പെടെ അത്യാന്താധുനിക സാങ്കേതിക വിദ്യകളാണ് ബി.വൈ.ഡി കെ9 സീരീസ് ഇലക്ട്രിക് ബസിലുള്ളത്. സൗരോര്‍ജ്ജം വഴിയും ബാറ്ററികള്‍ ചാര്‍ജ് ചെയ്യാനാവും എന്നതാണ് മറ്റൊരു പ്രത്യേകത. 2 കോടി രൂപയാണ് ബസിന്റെ വില.
വോള്‍വോ ബസില്‍ ഈടാക്കുന്ന നിരക്കാണ് ഇലക്ട്രിക് ബസ് യാത്രക്കും ഈടാക്കുക. സ്‌റ്റോപ്പുകളുടെ വിവരങ്ങള്‍ നല്‍കാന്‍ എല്‍ഇഡി ഡിസ്‌പ്ലേയും ഇംഗ്ലീഷ്, കന്നഡ ഭാഷകളില്‍ അനൗണ്‍സ്‌മെന്റും ഉണ്ട്.
https://www.facebook.com/Malayalivartha
























