ഷീല ദീക്ഷിതിന്റെ മകനെതിരെ ഗാന്ധിയുടെ ചെറുമകന്‍ മത്സരിക്കും

മഹാത്മ ഗാന്ധിയുടെ ചെറുമകന്‍ രാജ്‌മോഹന്‍ ഗാന്ധി ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. ഷീലാ ദീക്ഷിത്തിന്റെ മകന്‍ സന്ദീപ് ദീക്ഷിത്തിനെതിരെ ദില്ലിയിലാണ് രാജ്‌മോഹന്‍ ഗാന്ധി മത്സരിക്കുന്നത്.
30 പേരടങ്ങുന്ന പട്ടിക കൂടി പുറത്തിറക്കിയതോടെ, ആം ആദ്മി പാര്‍ട്ടി 50 ലോക്‌സഭ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് നിശ്ചയിച്ചിരിക്കുന്നത്. സന്ദീപ് ദീക്ഷിത്തെനിരെ പശ്ചിമദില്ലിയില്‍ മത്സരിക്കുന്ന മഹാത്മ ഗാന്ധിയുടെ ചെറുമകന്‍ രാജ്‌മോഹന്‍ ഗാന്ധിയാണ് പട്ടികയിലെ പ്രമുഖന്‍.
വിധിഷയില്‍ സുഷമസ്വരാജിനെതിരെ ഭഗ്വന്‍ രജ്പുതും, ശ്രീനഗറില്‍ വിവരാവകാശ പ്രവര്‍ത്തക റാസ ഭട്ടും മത്സരിക്കും. ബിജെപിയില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ എം പി രാജന്‍ സുശാന്താണ് ഹിമാചലിലെ കാംഗ്ര ജില്ലയില്‍ എഎപി സ്ഥാനാര്‍ത്ഥിയാകുന്നത്. 18 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് എന്‍സിപി പ്രഖ്യാപിച്ചത്.
കേന്ദ്രമന്ത്രി പ്രഫുല്‍ പട്ടേല്‍, ശരത്പവാറിന്റെ മകള്‍ സുപ്രിയ സുലെ എന്നിവടക്കം ഏഴ് സിറ്റംഗ് എംപിമാര്‍ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ശരത് പവാറിന്റെ മണ്ഡലമായ മാധയില്‍ മോഹിത പാട്ടിലാണ് സ്ഥാനാര്‍ത്ഥി. ബിഹാറില്‍ രാം ലോക്‌സജന്‍ശക്തി പാര്‍ട്ടിയും ബിജപിയും സഖ്യത്തില്‍ മത്സരിക്കാനും ഏകദേശ ധാരണയായി. രാംവിലാസ് പാസ്വാന്റെ ലോക്ജന്‍ശക്തി പാര്‍ട്ടിക്ക് ഏഴ് സീറ്റ് നല്‍കാനും ബിജെപിയുമായുള്ള ചര്‍ച്ചയില്‍ ഏകദേശ ധാരണയായി.
https://www.facebook.com/Malayalivartha
























