കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത വര്‍ദ്ധനവ്: പി.എഫ് മിനിമം പെന്‍ഷന്‍ ആയിരം രൂപയാക്കി

തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത 10 ശതമാനം കൂട്ടി അടിസ്ഥാനശമ്പളത്തിന്റെ നൂറു ശതമാനമാക്കി. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് കുറഞ്ഞ പെന്‍ഷന്‍ ആയിരം രൂപയാക്കാനും കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു.
വര്‍ദ്ധിപ്പിച്ച ക്ഷാമബത്ത അടിസ്ഥാന വേതനത്തില്‍ ലയിപ്പിക്കാനാണ് തീരുമാനം. ശമ്പളത്തില്‍ വന്‍ വര്‍ദ്ധനയും സര്‍ക്കാരിന് വന്‍ ബാദ്ധ്യതയുമാണ് ഈ തീരുമാനം സൃഷ്‌ടിക്കാന്‍ പോകുന്നത് . ഇനി വരുന്ന സര്‍ക്കാരായിരിക്കും ഈ ബാദ്ധ്യത ഏറ്റെടുക്കേണ്ടി വരുന്നത് .
സെപ്‌തംബറില്‍ ഡി.എ 10 ശതമാനം കൂട്ടിയിരുന്നു. രാജ്യത്ത് 50 ലക്ഷം കേന്ദ്ര ജീവനക്കാരും 30 ലക്ഷം പെന്‍ഷന്‍കാരുമാണുള്ളത് . കൂറെക്കാലമായി ഈ ആവശ്യം യൂണിയനുകള്‍ ആവശ്യപ്പെട്ടുവരികയായിരുന്നു.
പാര്‍ലമെന്റില്‍ പാസാക്കാന്‍ കഴിയാതിരുന്ന അഴിമതി വിരുദ്ധ ബില്ലുകള്‍ ഓര്‍ഡിനന്‍സാക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും മന്ത്രി സഭ അക്കാര്യത്തില്‍ തീരുമാനമെടുത്തില്ല.
https://www.facebook.com/Malayalivartha
























