എല്‍പിജി സബ്‌സിഡിക്ക് ആധാര്‍ നിര്‍ബന്ധമില്ല : 21 ദിവസത്തെ ഇടവേളയില്‍ ഗ്യാസ് ലഭ്യമാകും

പാചക വാതക സബ്‌സിഡിക്ക് ആധാര്‍കാര്‍ഡ് നിര്‍ബന്ധമില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം ഉത്തരവിറക്കി. ഗ്യാസ് ഏജന്‍സികള്‍ക്ക് ഈ ഉത്തരവ് ലഭിച്ചിട്ടുണ്ട് .
പാചകവാതക സബ്‌സ്‌ഡിക്ക് ആധാര്‍ നിര്‍ബന്ധമാക്കിയില്ലെന്നും ഫെബ്രുവരി 22 നാണ് പെട്രോളിയം മന്ത്രി വീരപ്പമൊയ്‌ലി അറിയിച്ചത് . ഉത്തരവ് ഒരാഴ്‌ച.യ്‌ക്കകം പുറത്തു വരുമെന്നും ലോകസഭയെ അദ്ദേഹം അറിയിച്ചുരുന്നു
കേന്ദ്ര മന്ത്രിസഭ നേരത്തെ തന്നെ പാചകവാതക സബ്‌സിഡിക്ക് ആധാര്‍ നിര്‍ബന്ധമില്ലെന്ന് തീരുമാനമെടുത്തിരുന്നു. ഇപ്പോള്‍ ആധാറില്ലാതെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സബ്‌സിഡിയോടെ 12 സിലിണ്ടറുകള്‍ 21 ദിവസത്തെ ഇടവേളയില്‍ വാങ്ങാന്‍ കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി.
https://www.facebook.com/Malayalivartha
























