ദന്തേവാഡയില്‍ മാവോവാദി ആക്രമണത്തില്‍ അഞ്ചു പോലീസുകാര്‍ മരിച്ചു

ഛത്തീസ്‌ഗഢിലെ ദന്തേവാഡയില്‍ നടന്ന മാവോവാദി ആക്രമമണത്തില്‍ 5 പോലീസുകാര്‍ മരിച്ചു. പരിക്കേറ്റ മൂന്നു പേരില്‍ ഒരാളുടെ നില ഗുരുതരമാണ് .
കുവാക്കോബച്ചേലി റോദിലെ സുരക്ഷ ക്രമീകരിക്കാന്‍ പോവുകയായിരുന്ന കുവാക്കോ സ്റ്റേഷനിലെ 12 അംഗ പോലീസ് സംഘത്തിനു നേരെയാണ് ആക്രമണമുണ്ടായത്. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ വിവേക് ശുക്ല . കോണ്‍സ്റ്റബിള്‍മാരായ ഛാവിലാല്‍ കാഷി , സന്ദീപ് സാഹു , ധനേശ്വര്‍ മാന്‍ഡവി , നവകിഷോര്‍ ഷാന്‍ഡിയ എന്നിവരാണ് മരിച്ചത് .
നൂറോളം വരുന്ന ആയുധധാരികളായ മാവോവാദികള്‍ മോട്ടോര്‍ സൈക്കിളിലായിരുന്ന പോലീസുകാര്‍ക്കെതിരെ വെടിവയ്‌ക്കുകയായിരുന്നു. പരിക്കറ്റവരെ റായ്‌പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാവോവാദികള്‍ 3 മോട്ടോര്‍ സൈക്കിള്‍ കത്തിച്ചു. മൂന്ന് തോക്കുകള്‍ തട്ടിയെടുക്കുകയും ചെയ്‌തു.
വിവരമറിഞ്ഞുടന്‍ കൂടുതല്‍ പോലീസ് രംഗത്തെത്തി. അക്രമികള്‍ക്കായി തിരച്ചില്‍ നടക്കുകയാണ് .
https://www.facebook.com/Malayalivartha
























