രാഹുല്‍ ഗാന്ധിയെ ചുംബിച്ച സ്‌ത്രീ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍

കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷനായ രാഹുല്‍ ഗാന്ധിയെ ചുംബിച്ച യുവതി ദുരീഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു. പഞ്ചായത്തംഗമായ ബോണ്ടി എന്ന യുവതിയാണ് തീകൊളുത്തി മരിച്ചനിലയില്‍ കാണപ്പെട്ടത് . കുടംബകലഹത്തെ തുടര്‍ന്ന് ഭര്‍ത്താവാണ് തീ കൊളുത്തിയതെന്ന് കരുതുന്നു. തീകൊളുത്തിയതിനുശേഷം ആത്മഹത്യയ്‌ക്ക് ശ്രമിച്ച ഭര്‍ത്താവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ മാസം 26ന് അസമിലെ ജോര്‍ഹത്തില്‍ വനിതകളുടെ കൂട്ടായ്‌മയ്‌ക്കിടെയാണ് യുവതി രാഹുലിന്റെ കവിളില്‍ ചുംബിച്ചത് . ഇതിനുശേഷം ഭര്‍ത്താവ് ഈ കാര്യം പറഞ്ഞ് നിരന്തരം കലഹിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട് .
https://www.facebook.com/Malayalivartha
























