മദ്യനയത്തിന് ഭാഗിക അംഗീകാരമായി : പുതിയ ത്രീ സ്റ്റാറുകള്‍ക്ക് ബാര്‍ ലൈസന്‍സ് വേണ്ട

സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിന് ഭാഗിക അംഗീകാരം നല്‍കി. പുതിയ ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കേണ്ടതില്ലെന്ന സര്‍ക്കാരിന്റെ തീരുമാനം സുപ്രീം കോടതി ശരിവച്ചു. എന്നാല്‍ ദൂരപരിധി സംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദ്ദേശം കോടതി തള്ളി. നഗരപരിധിയില്‍ 1 കിലോമീറ്റര്‍ ദുരപരിധിയിലും പഞ്ചായത്ത് പരിധിയില്‍ മൂന്നു കിലോമീറ്റര്‍ ചുറ്റളവിലും പുതിയ ബാര്‍ ലൈസന്‍സ് പാടില്ലെന്ന നിര്‍ദ്ദേശം കോടതി തള്ളി. സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിലെ രണ്ട് മാനദണ്‌ഡങ്ങളും നേരത്തേ കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച അപ്പീലിലാണ് സുപ്രീം കോടതി വിധി.
ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിക്കുന്നതില്‍ ദൂരപരിധി നിയന്ത്രണം പാടില്ലെന്നും കോടതി വ്യക്തമാക്കി. ഗുണനിലവാരം കുറഞ്ഞ 418 ബാറുകളുടെ കാര്യത്തില്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടനുസരിച്ച് നടപടി സ്വീകരിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























