പാകിസ്‌താനില്‍ നിന്നെത്തിയ ട്രെയിന്‍ യാത്രികരില്‍ നിന്ന് 11 പിസ്റ്റളുകള്‍ പിടിച്ചെടുത്തു

പാകിസ്‌താനില്‍ ബന്ധുക്കളെ സന്ദര്‍ശിച്ചിട്ട് വന്നവരില്‍ നിന്നും ആയുധശേഖരം പിടികൂടി. വ്യാഴാഴ്‌ച പഞ്ചാബിലെ അട്ടാരി റെയില്‍വേസ്റ്റേഷനില്‍ നിന്നാണ് രണ്ടു സ്‌ത്രീകള്‍ അടക്കമുള്ള ആറുപേരില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തത്. 11 പിസ്റ്റളുകളും 20 വെടിമരുന്നറകളും ഇവരില്‍ നിന്ന് കണ്ടെടുത്തു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ സ്വദേശികളാണിവര്‍. ഗ്രൈന്ററുകള്‍ക്കുളളിലാണ് ഇത് കണ്ടെത്തിയത്. ഗ്യാസ് കട്ടര#്# ഉപയോഗിച്ച് ഗ്രൈന്ററുകള്‍ വെട്ടിപ്പൊളിച്ചാണ് ഇവ പുറത്തെടുത്തത്.
ഇവര്‍ പാകിസ്‌താനില്‍ നിന്നും സംഝോത എക്‌സ്‌പ്രസ്സിലാണ് മടങ്ങിയെത്തിയത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെതുടര്‍ന്നാണ് പരിശോധന. കസ്റ്റഡിയില്‍ എടുത്തവരെ ചോദ്യം ചെയ്‌തു കൊണ്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























