യുദ്ധക്കപ്പലായ സിന്ധു രത്‌നയില്‍ ഗ്യാസ് ചോര്‍ന്ന് നാവിക കമാന്‍ഡര്‍ മരിച്ചു

സിന്ധുരത്‌ന അന്തര്‍വാഹിനിയിലുണ്ടായ തീപിടുത്തെതുടര്‍ന്ന് രണ്ടുനാവികര്‍ മരിച്ച സംഭവത്തിനു പിന്നാലെ മസഗാവില്‍ നിര്‍മ്മാണത്തിലിരുന്ന കപ്പലിലുണ്ടായ സ്‌ഫോടനത്തില്‍ നാവിക കമാന്‍ഡര്‍ റാങ്ക് വണ്‍ ഉദ്യോഗസ്ഥന്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കമാന്‍ഡര്‍കുന്ഥല്‍ വാധ്വയാണ് മരിച്ചത്.
ഇന്ത്യ നിര്‍മ്മിക്കുന്ന അത്യാധുനിക യുദ്ധക്കപ്പലായ ഐ.എന്‍.എസ് കൊല്‍ക്കത്തയില്‍ ഉച്ചയ്‌ക്ക് ഒരു മണിയോടെ സ്‌ഫോടനമുണ്ടായത്. കാര്‍ബണ്‍ഡൈഓക്‌സൈഡ് സിലിണ്ടറിന്റെ വാല്‍വ് പൊട്ടിത്തെറിച്ചതാണ് അപകടകാരണം സിലിണ്ടറിന്റെ വാല്‍വ് പൊട്ടിത്തെറിച്ചാണഅ അപകടകാരണം. സിലിണ്ടറിന്റെ ഭാഗങ്ങള്‍ ഉദ്യോഗസ്ഥന്റെ ശരീരത്തില്‍ ഊക്കോടെ വന്നു പതിച്ചതായി അധികൃതര്‍ പറഞ്ഞു.
കപ്പലിലെ എന്‍ജിന്‍ റൂമിലെ അഗ്നിശമനയന്ത്രം പ്രവര്‍ത്തിക്കാതെ വന്നതും ഗ്യാസ് നിര്‍വീര്യമാക്കുന്നതിന് ബുദ്ധിമുട്ടായി. സിലിണ്ടര്‍ പൊട്ടിയതിനെ തുടര്‍ന്നുണ്ടായ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് ശ്വസിച്ച് രണ്ടു പേര്‍ക്ക് അസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്‌തു.
https://www.facebook.com/Malayalivartha
























