മംഗള്‍യാന്‍ ലക്ഷ്യത്തിലെത്താന്‍ ഇനി 200 ദിവസം മാത്രം

ഇന്ത്യയുടെ ആദ്യത്തെ ചൊവ്വാദൗത്യം മംഗള്‍യാന്‍ ലക്ഷ്യത്തിലെത്താന്‍ ഇനി 200 ദിവസങ്ങള്‍ കൂടി മാത്രം. കഴിഞ്ഞ വര്‍ഷം നവംബറിലാണ് മംഗള്‍യാന്‍ വിക്ഷേപിച്ചത്. സെപ്‌തംബര്‍ 24 നാണ് ഇത് ചൊവ്വയിലെത്തുക. സെക്കന്‍ഡില്‍ 29 കിലോമീറ്റര്‍ വേഗതയില്‍ ചൊവ്വയെ ലക്ഷ്യമാക്കി കുതിക്കുന്ന മംഗള്‍യാനിലേക്ക് സിഗ്നലുകള്‍ ( ഐ.എസ്.ടി.ആര്‍ എ.സി) അയച്ച് അത് മടങ്ങി വരാന്‍ ഇപ്പോള്‍ 142 സെക്കന്‍ഡ് എടുക്കുന്നുണ്ടെന്നും ബാംഗ്‌ളൂരിനു അടുത്തുള്ള സ്റ്റേഷനില്‍ അറിയിപ്പു ലഭിച്ചു.
പദ്ധതി വിചാരിച്ചതുപോലെ തന്നെയാണ് മുന്നോട്ടു പോകുന്നതെന്നും 200 ദിവസം കൂടി കഴിഞ്ഞാല്‍ അത് ലക്ഷ്യത്തിലെത്തുമെന്നും ഐ.എസ്.ആര്‍. ഒ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അറിവ് ലഭിച്ചത്.
https://www.facebook.com/Malayalivartha
























