വോട്ടിംഗ് യന്ത്രത്തില്‍ ഇത്തവണ പേപ്പര്‍ പ്രിന്റ്

വോട്ടര്‍ക്ക് ചെയ്‌ത വോട്ട് ശരിയാണെന്ന് ഉറപ്പുവരുത്താന്‍ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രത്തോടൊപ്പം പേപ്പര്‍ സ്ലിപ്പും ഉപയോഗിക്കുന്ന വേട്ടര്‍ വേരിഫയബിള്‍ പേപ്പര്‍ ആഡിറ്റിംഗ് സിസ്റ്റം വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പരീക്ഷിക്കും. ഏപ്രില്‍ 9ന് നടക്കുന്ന മിസോറയിലും മേഘാലയിലും നാഗാലാന്റിലും തുറ മണ്‌ഡലത്തിലുമായിരിക്കും ആദ്യം പരീക്ഷിക്കുക. രാജ്യത്തിന്റെ വിവിധ മണ്‌ഡലങ്ങളിലും ഇത് ഉപയോഗിക്കും. ഇതിനായി 20,000 വി.വി.പി.എ യൂണിറ്റുകള്‍ ഇലക്ക്‌ഷന്‍ കമ്മീഷന്‍ വാങ്ങും. വോട്ടര്‍ തന്റെ സ്ഥാര്‍ത്ഥിയുടെ ബട്ടണ്‍ അമര്‍ത്തുമ്പോള്‍ അയാളുടെ പാര്‍ട്ടിയുടെ പേരും ചിഹ്നവും രേഖപ്പെടുത്തിയ ഒരു പേപ്പര്‍ സ്ലിപ്പ് പത്ത് സെക്കന്‍ഡില്‍ പ്രത്യക്ഷപ്പെടും. അതില്‍ നിന്ന് തന്റെ വോട്ട് ശരിയാണെന്ന് വോട്ടര്‍ക്ക് ഉറപ്പാക്കാം. പിന്നീട് സ്ലിപ്പ് പെട്ടിയില്‍ വീഴും. ഇങ്ങനെ ഒരു ബൂത്തില്‍ ചെയ്യുന്ന എല്ലാ വോട്ടും പേപ്പര്‍ പ്രിന്റായി സൂക്ഷിക്കാന്‍ കഴിയും. 2011-ല്‍ ആദ്യമായി മേഘാലയിലും പിന്നീട് മിസോറയിലും, നാഗാലാന്റിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ വി.വി.പി.എ സിസ്റ്റം പരീക്ഷിച്ചിരുന്നു.
https://www.facebook.com/Malayalivartha
























