ചത്തീസ്ഗഢില്‍ സുരക്ഷാ സേനയ്ക്കു നേരെ മാവോയിസ്റ്റുകളുടെ ആക്രമണത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടു

ചത്തീസ്ഗഢില്‍ സുരക്ഷാ സേനയ്ക്കു നേരെ മാവോയിസ്റ്റുകളുടെ ആക്രമണം. 20 സൈനികര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. ബസ്തറിലെ ധീരംഘട്ടിലാണ് ആക്രമണമുണ്ടായത്. സിആര്‍പിഎഫ്, പോലീസ് സേനയ്ക്കു നേരെ രാവിലെ 10.30 ഓടെയാണ് ആക്രമണമുണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മേഖലയില്‍ വെടിവയ്പ് തുടരുകയാണ്. ഹെലികോപ്ടറിലും മറ്റും കൂടുതല്‍ സൈനികര്‍ മേഖലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രമാണ് ബസ്തര്‍.
കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തുണ്ടായ നക്‌സല്‍ ആക്രമണത്തില്‍ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ കൊല്ലപ്പെട്ടിരുന്നു. ജീരംഘട്ടിനു സമീപം തോങ്പാലിലായിരുന്നു ആക്രമണം നടന്നത്. ഇതിനു സമീപമാണ് ഇന്നത്തെ ആക്രമണമെന്ന് കരുതുന്നു.
https://www.facebook.com/Malayalivartha
























