വിശ്വാസ വോട്ടെടുപ്പിനെതിരെ നല്‍കിയ ഹര്‍ജികളില്‍ മറുപടി തേടി തമിഴ്‌നാട് നിയമസഭാ സ്പീക്കര്‍ക്ക് മദ്രാസ് ഹൈക്കോടതി നോട്ടീസ് അയച്ചു

എടപ്പാടി കെ.പളനിസാമി സര്‍ക്കാരിന്റെ വിശ്വാസ വോട്ടെടുപ്പിനെതിരെ നല്‍കിയ ഹര്‍ജികളില്‍ മറുപടി തേടി തമിഴ്‌നാട് നിയമസഭാ സ്പീക്കര്‍ക്ക് മദ്രാസ് ഹൈക്കോടതി നോട്ടീസ്. സഭയിലെ വിഡിയോ ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ നിയമസഭാ സെക്രട്ടറിയോടും കോടതി നിര്‍ദ്ദേശിച്ചു.
വിശ്വാസവോട്ടെടുപ്പ് അസാധുവാക്കണമെന്നാവശ്യപ്പെട്ട് ഡി.എംകെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ സ്റ്റാലിനും മറ്റ് രണ്ടുപേരും നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജികളുടെ വിചാരണയിലാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് എച്ച്.ജി രമേശ്, ജസ്റ്റിസ് ആര്‍. മഹാദേവന്‍ എന്നിവരങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.
മുഖ്യമന്ത്രി എടപ്പാടി.കെ പളനിസാമി, ചീഫ് സെക്രട്ടറി എന്നിവര്‍ക്കും മറുപടി നല്‍കാന്‍ നോട്ടീസ് അയച്ചു. ഹര്‍ജിക്കാരനായ പ്രതിപക്ഷ നേതാവ് സ്റ്റാലിനോട് വീഡിയോ ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ കഴിഞ്ഞ വിചാരണ വേളയില്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ കടമകള്‍ നിര്‍വഹിക്കുന്നതിനിടെ തെളിവുകള്‍ സ്വയം ശേഖരിക്കാന്‍ കഴിഞ്ഞില്ലെന്ന് സ്റ്റാലിന്റെ അഭിഭാഷകന്‍ ബോധിപ്പിച്ചു.
വിഡിയോ ദൃശ്യങ്ങള്‍ അടങ്ങിയ സി.ഡി നല്‍കാന്‍ നിയസഭാ സെക്രട്ടറിക്ക് അപേക്ഷ നല്‍കി കാത്തിരിക്കുകയാണെന്ന് അഭിഭാഷകന്‍ അറിയിച്ചു. തുടര്‍ന്നാണ് ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ സ്പീക്കര്‍ പി. ധനപാലിനും സെക്രട്ടറിക്കും കോടതി നിര്‍ദ്ദേശം നല്‍കിയത്. മാര്‍ച്ച് പത്തിന് കേസ് പരിഗണിക്കും.
https://www.facebook.com/Malayalivartha


























