Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?


സങ്കടക്കാഴ്ചയായി... പയ്യാവൂർ പാറക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു


ചർച്ചകൾക്കൊടുവിൽ.... രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു... മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം


കോഹ്‌ലിക്കും ​ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും കോഹ്‌ലി സ്വന്തം പേരിലാക്കി


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...

പോലീസ് സൂപ്രണ്ടായ അച്ഛനെ കൊന്നവരെ കണ്ടുപിടിക്കാന്‍ ഐഎഎസ് സ്വന്തമാക്കിയ മകള്‍

28 FEBRUARY 2017 08:00 PM IST
മലയാളി വാര്‍ത്ത

ഐഎഎസ് ഓഫീസറായ കിഞ്ചല്‍ സിങിന്റെ ജീവിതം സിനിമയെ വെല്ലുന്ന തരത്തിലാണ്. രണ്ടര വയസ്സ് പ്രായമുള്ളപ്പോള്‍, പോലീസ് സൂപ്രണ്ടായ അച്ഛന്‍ കൊല ചെയ്യപ്പെട്ടു. അച്ഛന്റെ കൊലപാതകികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനായി 'അമ്മ അഹോരാത്രം പോരാടുന്നതിനു സാക്ഷിയാകുക, കൂടെ ഒരു വയസുകാരി അനുജത്തിയും. അച്ഛന്റെ ഘാതകരെ കണ്ടെത്താന്‍ 'അമ്മ നടത്തിയ പോരാട്ടങ്ങള്‍ക്ക് സാക്ഷിയായ കുട്ടിക്ക്, അച്ഛനോടുള്ള ആദരസൂചകമായി ഐ എ എസില്‍ കുറഞ്ഞ ലക്ഷ്യങ്ങള്‍ ഒന്നുമില്ലായിരുന്നു. ഒടുവില്‍ നീണ്ട 31 വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ അച്ഛന്റെ ഘാതകരെ അവള്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവന്നു.

രാജ്യത്തിന്റെ പലഭാഗങ്ങളിലും പോലീസ് നേതൃത്വത്തില്‍ തീവ്രവാദികള്‍ക്കും മറ്റു ആക്രമികള്‍ക്കും എതിരെ ഏറ്റുമുട്ടലുകള്‍ നടന്നിരുന്ന സമയത്താണ് കിഞ്ചലിന്റെ അച്ഛന്‍ കൊലചെയ്യപ്പെടുന്നത്. എന്നാല്‍ അത്, പൊലീസിലെ ചില ഉന്നതര്‍ നേതൃത്വം നല്‍കിയ വ്യാജ ഏറ്റുമുട്ടല്‍ ആയിരുന്നു. സത്യസന്ധനായ പോലീസ് ഓഫീസറായിരുന്ന ഡിഎസ്പി കെപി സിങിന്റെ കൊലപാതകം ആയിരുന്നു അതിന്റെ ഏക ഉദ്ദേശം.

35 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഒരു വ്യാജ ഏറ്റുമുട്ടല്‍ ഉത്തര്‍പ്രദേശിലെ ഗോന്‍ഡ ജില്ലയില്‍ നടക്കുന്നത്. ആ ഏറ്റുമുട്ടലില്‍ 13 ആള്‍ക്കാരുടെ ജീവന്‍ നഷ്ടമായി. അഴിമതി, കൈക്കൂലി കേസുകള്‍ ചുമത്തപ്പെട്ട ഉദ്യോഗസ്ഥനായിരുന്നു സിങിന്റെ മേലുദ്യോഗസ്ഥനായ സരോജ്. താന്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ സത്യസന്ധനായ സിങ് വെളിച്ചത്തു കൊണ്ടുവരുമോ എന്ന സരോജിന്റെ ആശങ്കയാണ്, വ്യാജ ഏറ്റുമുട്ടല്‍ സൃഷ്ടിച്ച് സിങിനെ വകവരുത്താനുള്ള തീരുമാനത്തില്‍ സരോജ് എത്തിയത്. കുറ്റവാളികള്‍ ഒളിഞ്ഞിരിക്കുന്നു എന്ന വിവരം ലഭിച്ചു എന്ന വ്യാജ വാര്‍ത്ത നല്‍കിയായിരുന്നു ആക്രമണം. അങ്ങനെ നിരപരാധികളായ 12 ഗ്രാമവാസികളും ആ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

സിങിന്റെ മരണത്തോടെ ഭാര്യ വിഭയും രണ്ടര വയസുകാരി മകള്‍ കിഞ്ചലും ഒരു വയസ് പ്രായമുള്ള മകള്‍ പ്രന്‍ജാലും ഒറ്റപ്പെട്ടു. എന്നാലും ഭര്‍ത്താവിന്റെ ഘാതകരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനായി ഭാര്യ വിഭ പോരാടി. വരാണസിയിലെ ഒരു ട്രഷറിയില്‍ വിഭ ജോലി നേടിയെടുത്തു. ഭര്‍ത്താവിന്റെ മരണശേഷം നീതി നേടിയെടുക്കുന്നതിനു വേണ്ടി അവര്‍ കോടതികള്‍ കയറിയിറങ്ങി. ഇതിനിടയ്ക്ക് മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കി.

കിഞ്ചലിന് രണ്ടര വയസ് പ്രായമുള്ളപ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. അതുകൊണ്ട് അച്ഛനെ കുറിച്ചുള്ള ഓര്‍മ്മകള്‍ രണ്ടു മക്കള്‍ക്കും ഇല്ല. നല്ലവനായ അച്ഛന്റെ മരണകാരണവും പ്രതികളെയും കണ്ടെത്താന്‍ 'അമ്മ നടത്തിയ പോരാട്ടം കണ്ടാണ് ഇരുവരും വളര്‍ന്നത്. അങ്ങനെ ഏതു വിധേനയും പ്രതികളെ കണ്ടെത്തണം എന്ന ആഗ്രഹം ഇരുവര്‍ക്കും ഉണ്ടായി. അച്ഛന്റെ ആഗ്രഹപ്രകാരം സിവില്‍ സര്‍വീസിന്റെ ഭാഗമാകാന്‍ ആ മക്കള്‍ ആഗ്രഹിച്ചു.

ഇതിനിടെ അമ്മയ്ക്കു കാന്‍സര്‍ ബാധിച്ചത് ഇരുവരെയും മാനസികമായി തളര്‍ത്തി. 2004 ല്‍ വിഭ മരണപ്പെടുന്നത് വരെ തന്റെ ഭര്‍ത്താവിനായുള്ള പോരാട്ടം തുടര്‍ന്നു. അമ്മയുടെ മരണശേഷം കിഞ്ചല്‍ പഠനം തുടര്‍ന്നു. അനുജത്തിയെയും കൂടെകൂട്ടി ഡല്‍ഹിയിലേക്ക് പോയി സിവില്‍ സര്‍വീസില്‍ ശ്രദ്ധ പതിപ്പിച്ചു. അങ്ങനെ 2007ല്‍ ഇരുവരും യുപിഎസ്‌സി എന്ന കടമ്പ കടന്നു. കിഞ്ചല്‍ 25ാം റാങ്കും പ്രന്‍ജാല്‍ 252ാം റാങ്കും കരസ്ഥമാക്കി.

 

കിഞ്ചല്‍ നേടിയ ഐ എ എസ് പദവിക്കു പിന്നില്‍ ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ, അച്ഛന്റെ ഘാതകരെ കണ്ടെത്തണം, അമ്മയുടെയും അച്ഛന്റെയും ആത്മാവിനു ശാന്തി ലഭിക്കണം. ഐ എ എസ് നേടിയ ഉടന്‍ കിഞ്ചല്‍ ഇതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. കേസ് വീണ്ടും അന്വേഷിച്ചു. കുറ്റവാളികളായവരെ കണ്ടെത്തി. ഡിഎസ്പി സിങിന്റെ മരണത്തിനു കാരണക്കാരായ 18 കുറ്റവാളികളെയും ലക്‌നൗവിലെ സിബിഐ സ്‌പെഷല്‍ കോടതി കുറ്റക്കാരായി വിധിച്ചു. 31 വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ കെ പി സിങിന് നീതി ലഭിച്ചു. 2013 ലാണ് കേസിന്റെ വിധി വന്നത്. അച്ഛന്റെ ആഗ്രഹപ്രകാരം ഐ എ എസ് നേടിയ കിഞ്ചല്‍ ബെെ്രെഹച്ചിലെ ജില്ലാ മജിസ്‌ട്രേറ്റാണ്. അനുജത്തി പ്രന്‍ജാല്‍ സിങ് അംബാല കസ്റ്റംസിലെ അസിസ്റ്റന്റ് കമ്മീഷണറും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണമിടപാടുകളിൽ അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (8 minutes ago)

സങ്കടക്കാഴ്ചയായി... പയ്യാവൂർ പാറക്കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു  (20 minutes ago)

ചർച്ചകൾക്കൊടുവിൽ.... രാജ്യ വ്യാപക ബാങ്ക് പണിമുടക്ക് പിൻവലിച്ചു... മൂന്ന് ദിവസത്തെ സമരം മാറ്റിവച്ചതായി ജീവനക്കാരുടെ സംഘടനകൾ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം  (37 minutes ago)

കോഹ്‌ലിക്കും ​ഗില്ലിനും സെഞ്ചുറി.... വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ വമ്പന്‍ വിജയം.... ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന റെക്കോര്‍ഡും ക  (49 minutes ago)

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (8 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (8 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (9 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (9 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (9 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (9 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (9 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (9 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (9 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (10 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (10 hours ago)

Malayali Vartha Recommends