പിന്‍വലിക്കുന്ന തുകയ്ക്ക് അനുസരിച്ച് ബാങ്കുകളില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കും, ഡിജിറ്റല്‍വത്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇത്തരം നടപടികള്‍ എന്ന് ബാങ്കുകള്‍

പണമിടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ ബാങ്കുകളില്‍ തീരുമാനമായി. നിശ്ചിത പരിധിക്ക് മുകളിലുള്ള പണമിടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കാനാണ് തീരുമാനം. എച്ച്ഡിഎഫ്‌സി ബാങ്ക് ഉപഭോക്താക്കള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കാനുള്ള തീരുമാനം സംബന്ധിച്ച വിവരങ്ങള്‍ നല്‍കി തുടങ്ങി. നാല് പണമിടപാടുകള്‍ മാത്രമാണ് എച്ച്ഡിഎഫ്‌സി സൗജന്യമായി നല്‍കുക. പണം പിന്‍വലിക്കുന്നതിനും നിക്ഷേപിക്കുന്നതിനുമാണ് പരിധി നിശ്ചയിച്ചിരിക്കുന്നത്. നാല് ഇടപാടുകള്‍ക്ക് മുകളിലുളള ഓരോ 1000 രൂപയുടെ ഇടപാടിനും അഞ്ച് മുതല്‍ 150 രൂപവരെ സര്‍വീസ് ചാര്‍ജ് നല്‍കേണ്ടി വരും.
പിന്‍വലിക്കുന്ന തുകയുടെ വ്യാപ്തി അനുസരിച്ചാണ് സര്‍വീസ് ചാര്‍ജ് നിശ്ചയിക്കുന്നത്. അക്കൗണ്ടുള്ള ബ്രാഞ്ചില്‍ നിന്ന് ഒരുമാസം രണ്ട് ലക്ഷം രൂപവരെ പിന്‍വലിക്കുന്നതിന് പ്രത്യേക ഫീസ് നല്‍കേണ്ടതില്ല. മറ്റ് ബ്രാഞ്ചുകളില്‍ നിന്ന് ഒരാഴ്ച പിന്‍വലിക്കാവുന്ന തുകയുടെ പരിധി 25000 രൂപയായി നിജപെടുത്തിയിട്ടുമുണ്ട്. ഐസിഐസിഐ ബാങ്കും പണമിടപാടുകള്‍ക്ക് മേല്‍ ഫീസ് ചുമത്താന്‍ നീക്കം നടത്തുന്നു. എച്ച്ടിഎഫ്‌സി ബാങ്കിനു സമാനമായി ഓരോ അഞ്ചാമത്തെ ഇടപാടിനും 5 മുതല്‍ 150 വരെ രൂപ സര്‍വ്വീസ് ചാര്‍ജ് ചുമത്താനാണ് ഐസിഐസിഐ ബാങ്കിന്റെ തീരുമാനം. എന്നാല്‍ ഒരുമാസം പിന്‍വലിക്കാവുന്ന പണത്തിന്റെ പരിധി സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ ഒന്നും ബാങ്ക് നല്‍കിയിട്ടില്ല.
ആക്‌സിസ് ബാങ്ക് മാസം സൗജന്യമായി പിന്‍വലിക്കാവുന്ന തുക പത്ത്‌ലക്ഷമായി നിജപെടുത്തി. നാല് പണമിടപാടുകളാണ് ആക്‌സിസ് ബാങ്കും ഉപഭോക്താക്കള്‍ക്ക് സൗജന്യമായി നല്‍കുക. ബാങ്കുകളില്‍ നിന്നു മാസം പിന്‍വലിക്കാവുന്ന തുക മൂന്ന്‌ലക്ഷമായി നിജപെടുത്തുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റലി ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറകെയാണ് പണമിടപാടുകള്‍ക്ക് പരിധി നിശ്ചയിക്കാനുള്ള ബാങ്കുകളുടെ തീരുമാനം. ഡിജിറ്റല്‍വത്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇത്തരം നടപടികള്‍ എന്നാണ് ബാങ്കുകള്‍ പറയുന്നത്. പണമിടപാടുകള്‍ ചെലവേറിയതാക്കുന്നത് ഡിജിറ്റല്‍ വത്കരണത്തെ സഹായിക്കുമെന്നാണ് ബാങ്കുകളുടെ വാദം.
https://www.facebook.com/Malayalivartha


























