മുംബൈയില്‍ ഏഴു നില കെട്ടിടം തകര്‍ന്നു : ഒരു മരണം

മുംബൈയുടെ പടിഞ്ഞാറന്‍ നഗര പ്രാന്തത്തിലെ വഗോലയില്‍ ഏഴു നില കെട്ടിടം തകര്‍ന്നു വീണ് ഒരു സ്‌ത്രീ മരിച്ചു. കെട്ടിടത്തിന്റെ അവശിഷ്‌ടങ്ങള്‍ക്കിടയില്‍ നിന്ന് നാലുപേരെ രക്ഷപ്പെടുത്തി.
ദേശീയ ദുരന്ത നിവാരണ സേന രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സാന്താക്രൂസിലെ ഗ്രാന്റ് ഹ്യാത് ഹോട്ടലിനടുത്തുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്. ഏറെ കാലപഴക്കം ചെന്ന ഈ കെട്ടിടം പൊളിച്ചു മാറ്റാന്‍ 2007 ല്‍ അധികൃതര്‍ നോട്ടീസ് നല്‍കിയതായിരുന്നു.
https://www.facebook.com/Malayalivartha
























