മദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി വച്ചു

അബ്‌ദുന്നാസര്‍ മദനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി ഈ മാസം 28 ലേയ്‌ക്ക് മാറ്റി. സ്‌ഫോടനക്കേസില്‍ ബംഗ്‌ളരൂവിലം പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന മദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തുടര്‍ച്ചയായി മാറ്റിവയ്‌ക്കുകയാണ്. പ്രമേഹമടക്കം ഗുരുതര രോഗങ്ങള്‍ അലട്ടുന്ന മദനിയുടെ ആരോഗ്യ സ്ഥിതി അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
മദനിയുടെ ആരോഗ്യനില സംബന്ധിച്ച് വിശദ പരിശോധനകള്‍ക്കുള്ള കോടതി നിര്‍ദ്ദേശം നടപ്പിലാക്കാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്നാണ് ഹര്‍ജി സമര്‍പ്പിച്ചത്. കര്‍ണ്ണാടക സര്‍ക്കാരെ വിശ്വാസമില്ലെന്നും കേരളത്തില്‍ ചികിത്സയ്‌ക്കായി പോകാന്‍ അനുവദിക്കണമെന്നുമാണ് ഹര്‍ജിയിയലെ ആവശ്യം.
https://www.facebook.com/Malayalivartha
























