ഷീല ദിക്ഷിതിനെ കേരളത്തിലേക്ക് പറത്തിയതിനു ശേഷം അടുത്ത ഊഴം മോഡിക്കു നേരെ... മോഡിക്കെതിരെ വാരണാസിയില്‍ മത്സരിക്കാന്‍ തയ്യാറെന്ന് കെജ്‌രിവാള്‍

ഡല്‍ഹി നയമസഭ തെരഞ്ഞെടുപ്പില്‍ ഷീല ദീക്ഷിതിനെ തോല്‍പ്പിച്ച് രാഷ്‌ട്രീയ വനവാസത്തിലേക്കയച്ച ആം ആദ്‌മി നേതാവ് കെജ്‌രിവാള്‍ ഇപ്പോള്‍ ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിക്കു നേരെ.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്‌ഥാനാര്‍ഥി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കാന്‍ തയാറാണെന്ന് അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. മത്സരിക്കുന്നതിന് പാര്‍ട്ടി നിര്‍ബന്ധിക്കുന്നുണ്ട്. ജനഹിതം അറിഞ്ഞശേഷമാകും മത്സരിക്കുന്ന കാര്യം തീരുമാനിക്കുക.
ജനങ്ങളുമായി സംവദിക്കാത്ത മോദിയുടെയും രാഹുലിന്റെയും ഹെലികോപ്‌റ്റര്‍ രാഷ്‌ട്രീയം വിജയിക്കില്ലെന്നു കെജ്‌രിവാള്‍ ചൂണ്ടിക്കാട്ടി. രാഹുലും മോദിയും ഓരോ പോക്കറ്റിലാക്കിയിട്ടുള്ള മുകേഷ് അംബാനിയാണ് വാസ്‌തവത്തില്‍ രാജ്യം ഭരിക്കുന്നതെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























