അഫ്‌ഗാന്‍ സേനയ്‌ക്ക് ബ്രിട്ടന്‍ സൈനിക താവളങ്ങള്‍ കൈമാറി

അഫ്‌ഗാനിസ്ഥാനിലെ ബ്രിട്ടന്‍ സൈനിക താവളങ്ങള്‍ അഫ്‌ഗാന്‍ പ്രാദേശിക സേനയ്‌ക്ക് വിട്ടു കൊടുത്തു. ഇനി അവശേഷിക്കുന്നത് ഹെല്‍മണ്ട് പ്രവിശ്യയിലുള്ള രണ്ട് ബ്രട്ടീഷ് താവളങ്ങള്‍ മാത്രമാണ്. ഈ വര്‍ഷാവസാനത്തോടെ പൂര്‍ണ്ണമായും അഫ്‌ഗാനില്‍ നിന്നും സൈന്യത്തെ പിന്‍ വലിക്കുന്നതിന്റെ ഭാഗമായിട്ടാണ് സേനാ താവളങ്ങള്‍ ബ്രിട്ടണ്‍ കൈമാറിയത്.
ഹെല്‍മണ്ടിലെ രണ്ട് സൈനിക താവളങ്ങളിലായി രണ്ടായിരത്തോളം ബ്രട്ടീഷ് സൈനികരാണ് ഇനി അഫ്‌ഗാനിലുള്ളത്
താലിബാനെതിരായ സൈനിക നടപടിയുടെ ഭാഗമായി അഫ്‌ഗാനില്‍ 137 താവളങ്ങളാണ് ബ്രട്ടീഷ് സേന സ്ഥാപിച്ചിരുന്നത്.
https://www.facebook.com/Malayalivartha
























