ഉത്തര്‍പ്രദേശില്‍ സോണിയയ്‌ക്കെതിരെ ഉമേഷ്‌മിശ്ര , മോഡിക്കെതിരെ ഇന്ദിരാ തിവാരി

ഉത്തര്‍പ്രദേശിലെ 19 സ്ഥാനാര്‍ത്ഥികളുടെ തൃണമൂല്‍ പട്ടിക ബുധനാഴ്‌ച പുറത്തിറക്കി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മണ്‌ഡലമായ റായ്‌ബറേലിയില്‍ ഉമേഷ്‌മിശ്രയാണ് തൃണമൂല്‍ സ്ഥാനാര്‍ത്ഥി. വാരണാസിയില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡിക്കെതിരെ ഇന്ദിരാ തിവാരിയാണ് മത്സരിക്കുന്നത്. യു.പിയിലെ മുന്‍ മുഖ്യമന്ത്രിയായിരുന്ന കമലാ ത്രിപാഠിയുടെ ചെറുമകളാണ് ഇന്ദിരാ തിവാരി.
അസംഗഡില്‍ മദന്‍ മോഹന്‍ മിശ്രയാണ് തൃണമൂല്‍ സ്ഥാനാര്‍ത്ഥി. അസംഗഡില്‍ യു പി മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി അധ്യക്ഷനുമായ മുലായം സിംഗ് യാദവ് മത്സരിച്ചേക്കുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha
























