പാകിസ്ഥാനില്‍ ബസ്സുകള്‍ പെട്രോള്‍ ടാങ്കറില്‍ ഇടിച്ച് 35 പേര്‍ മരിച്ചു

തെക്കു പടിഞ്ഞാറന്‍ ബലൂചിസ്ഥാനില്‍ രണ്ടു ബസുകള്‍ പെട്രോള്‍ ടാങ്കറില്‍ ഇടിച്ച് 35 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. വ്യത്യസ്‌ത ദിശയില്‍ നിന്ന് അമിതവേഗത്തിലെത്തിയ ബസുകള്‍ ടാങ്കറില്‍ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസുകള്‍ക്ക് തീപിടിച്ചതിനെ തുടര്‍ന്ന് യാത്രക്കാര്‍ വെന്തു മരിക്കുകയായിരുന്നു.
നിരവധി പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്ത വിധത്തിലാണ്.
https://www.facebook.com/Malayalivartha
























