നഗ്‌മയെ കോണ്‍ഗ്രസ് എം.എല്‍.എ നടുറോഡില്‍ വച്ച് ചുംബിച്ചു ; വനിതാ സംഘടനകള്‍ രംഗത്ത്

മീററ്റിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും ചലച്ചിത്ര താരവുമായ നഗ്‌മയെ വൃദ്ധനായ പാര്‍ട്ടി എം.എല്‍.എ ഗജരാജ് ശര്‍മ്മ പരസ്യമായി ചുംബിച്ചത് വിവാദമായി. ഹാപൂരില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു സംഭവം.
റാലി കഴിഞ്ഞ് നഗ്മ കാറിനടുകത്തേക്ക് പോകുമ്പോഴാണ് താടി നരച്ച നേതാവ് രംഗത്തെത്തിയത്. വഴി കാട്ടുന്ന രീതിയില്‍ ഒപ്പം നടന്ന നേതാവ് പെട്ടെന്ന് പോലീസിന്റേയും പ്രവര്‍ത്തകരുടേയും മുന്നില്‍ വച്ച് നഗ്‌മയുടെ തല തന്റെ മുഖത്തോടു ചേര്‍ത്ത് പിടിച്ച് വലതു കവിളില്‍ ചുംബിക്കുകയായിരുന്നു. രോഷത്തോടെ ഇയാളുടെ കൈ തട്ടി മാറ്റി നടി കാറില്‍ കയറി പോയി. നേതാവിന്റെ പരാക്രമം വീഡിയോ പുറത്തു വിട്ടിട്ടുണ്ട്.
നേതാവിന്റെ ഈ അപമര്യാദയായ പെരുമാറ്റത്തെ പറ്റി നഗ്‌മ പ്രതികരിച്ചിട്ടില്ല. എന്നാല്‍ വിവിധ വനിതാ സംഘടനകള്‍ ഇയാള്‍ മാപ്പു പറയണമെന്നാവശ്യപ്പെട്ട് രംഗത്ത് എത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























