സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഇനി ആധാര്‍ നിര്‍ബന്ധമില്ല ; ആധാര്‍ നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിക്കണം : സുപ്രീംകോടതി

ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കേണ്ടെന്ന് സുപ്രീംകോടതി ആവര്‍ത്തിച്ച് വ്യക്തമാക്കി. സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് പന്‍വലിക്കാനും കോടതി നിര്‍ദ്ദേശിച്ചു. ആധാറിന്റെ നിയമസാധുത ചോദ്യം ചെയ്‌തു കൊണ്ടുള്ള ഹര്‍ജിയിലാണ് ഈ ഉത്തരവ്.
ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ഉടമസ്ഥനറിയാതെ മറ്റൊരു ഏജന്‍സിക്കും നല്‍കരുതെന്നും കോടതി വ്യക്തമാക്കി.
ഗ്യാസ് സബ്‌സിഡി ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയത് സുപ്രീംകോടതി നേരത്തെ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റു സേവനങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയത് കോടതി റദ്ദാക്കിയത്.
https://www.facebook.com/Malayalivartha
























