സേവനം നല്‍കാന്‍ കാലതാമസം വരുത്തുന്ന പോലീസുകാര്‍ 250 മുതല്‍ 5000 രൂപ വരെ പിഴയടയ്‌ക്കേണ്ടി വരും

നിങ്ങളുടെ പാസ്‌പോര്‍ട്ട് വേരിഫിക്കേഷന്‍ ഇരുപത് ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിയ്ക്കാന്‍ കഴിയാതിരുന്നാലോ എഫ്.ഐ.ആറിന്റെ പകര്‍പ്പ് അതേദിവസം തരാതിരുന്നാലോ പോലീസുകാര്‍ 5000 രൂപ മുതല്‍ 250 രൂപ വരെ ദിവസം പിഴ നല്‍കേണ്ടി വരും.ഇത്തരത്തില്‍ സേവനങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കാത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമേല്‍ പിഴ ചുമത്തണമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ബ്യൂറോ ഓഫ് പൊലീസ് റിസര്‍ച് ആന്‍ഡ് ഡവലപ്‌മെന്റ് (ബിപിആര്‍ ആന്‍ഡ് ഡി) കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോടു ശുപാര്‍ശ ചെയ്തു.
45 സേവനങ്ങള്‍ പരിശോധിച്ച പൊലീസ് ഗവേഷണ കേന്ദ്രം, അവ ലഭ്യമാക്കുന്നതിനുള്ള സമയപരിധിയും നിശ്ചയിച്ചു.പരാതിക്കാരന് എഫ്‌ഐആറിന്റെ പകര്‍പ്പ് അതേ ദിവസം തന്നെ നല്‍കണം. പോസ്റ്റ്‌മോര്‍ട്ടം സര്‍ട്ടിഫിക്കറ്റ് അഞ്ചു ദിവസത്തിനകവും കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൂന്നു ദിവസത്തിനകവും ലഭ്യമാക്കണം.പാസ്‌പോര്‍ട്ട് വെരിഫിക്കേഷന് 20 ദിവസമാണു പരിധി.
സമയപരിധി കഴിഞ്ഞുള്ള ഓരോ ദിവസത്തിനും ഉദ്യോഗസ്ഥര്‍ 250 രൂപ വീതം പിഴ നല്‍കണം. ഇത്തരം സേവനങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ചുമതല വഹിക്കാന്‍ ഓരോ സ്റ്റേഷനിലും നോഡല്‍ ഓഫിസറെ നിയമിക്കണമെന്നും പൊലീസ് റിസര്‍ച് ആന്‍ഡ് ഡവലപ്‌മെന്റ് ശുപാര്‍ശ ചെയ്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു
https://www.facebook.com/Malayalivartha
























