നരേന്ദ്രമോദിയുടെ റാലി നടക്കാനിരിക്കെ ഗയയില്‍ മാവോവാദി ആക്രമണം

ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോഡി ഇന്ന് ബീഹാറില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാനിരിക്കവെ ഗയയില്‍ മാവോയിസ്റ്റുകള്‍ ആക്രമണം നടത്തി. ഒരു സ്വകാര്യ മൊബൈല്‍ കമ്പനിയുടെ സിഗ്നല്‍ ടവറുകള്‍ അവര്‍ ബോംബ് വച്ച് തകര്‍ത്തു.
ഗയയിലെ ദുമാരിയ ബസാറിലും മഞ്‌ജുഹൗളിയിലുമാണ് നൂറോളം വരുന്ന മാവോയിസ്റ്റുകള്‍ ആക്രമണം നടത്തിയതെന്ന് അധികൃതര്‍ പറഞ്ഞു.
ഛത്രയില്‍ ഈയിടെ പത്തു മാവോയിസ്റ്റുകളെ സൈന്യം കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് ബീഹാറിലെ നക്‌സല്‍ സ്വാധീന മേഖലകളില്‍ മാവോയിസ്റ്റുകള്‍ ബന്ദ് നടത്തുകയാണ്.
മാവോയിസ്റ്റ് സ്വാധീനം ഏറെയുള്ള സസ്‌റാമിലും ഗയയിലുമാമ് മോഡിയുടെ രണ്ട് റാലികള്‍ ഉച്ചയ്‌ക്കുശേഷം നടക്കുന്നത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചതായി മുതിര്‍ന്ന പോലീസുദ്യോഗസ്ഥര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























