മുന്‍ ഇന്ത്യന്‍ നായകനായ സുനില്‍ ഗവാസ്‌കറെ ബി.സി.സി.ഐ അദ്ധ്യക്ഷനായി നിയോഗിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു

എന്‍.ശ്രീനിവാസന്‍ മാറി നില്‍ക്കാന്‍ സന്നദ്ധത കാണിച്ചതിനെ തുടര്‍ന്ന് ബിസിസിഐയുടെ അദ്ധ്യക്ഷ നായി മുന്‍ ഇന്ത്യന്‍ നായകനായ സുനില്‍ ഗവാസ്‌കറെ നിയോഗിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ഐ.പിഎല്‍ വാതുവയ്‌പ് കേസില്‍ നാളെ സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും.
കേസില്‍ ഉള്‍പ്പെട്ട ടീമുകളായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവയെ ടൂര്‍ണമെന്റില്‍ നിന്ന് താത്‌ക്കാലികമായി ഒഴിവാക്കണമെന്നും കോടതി നിര്‍ദ്ദശിച്ചു.
ശ്രീനിവാസന്‍ ചെയര്‍മാനായിട്ടുള്ള ഇന്ത്യാ സിമന്റിസിന്റെ ഉടമസ്ഥതയിലുളളതാണ് സൂപ്പര്‍കിംഗ്‌സ്. ഇന്ത്യാ സിമന്റ്‌സ് ജീവനക്കാര്‍ ടീമുമായി ബന്ധപ്പെടുന്നത് ഒഴിവാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























