പരിശുദ്ധ ബാവയ്‌ക്ക് ആദരാജ്ഞലികള്‍

പരിശുദ്ധ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവയ്‌ക്കും വിശ്വാസി സമൂഹം ഇന്ന് വിട നല്‍കും. ബെയ്‌റൂട്ട് അഷ്‌റഫായിലെ സെന്റ് അഫ്രേം സെമിനാരിയിലാണു കബറടക്കം. ശുശ്രൂഷകള്‍ക്ക് ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയും സഭയിലെ മെത്രാപ്പോലിത്താമാരും കാര്‍മികത്വം വഹിക്കും.
ആഗോള സുറിയാനി സഭയുടെ പരമാധ്യക്ഷനായ പരിശുദ്ധ ബാവ കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് കാലം ചെയ്‌തത്. അദ്ദേഹം പണി കഴിപ്പിച്ച സെയ്‌ദ്‌നായിലുളള കത്തീഡ്രലിലാണു സംസ്‌കാര ശുശ്രൂഷ നടക്കുന്നത്. അവിടെ മൂന്നുകല്ലറ പണികഴിപ്പിച്ചിട്ടുണ്ട്. അതിലൊന്നിലാവും സഖാ പ്രഥമന്‍ ബാവയുടെ നിത്യനിദ്ര. 1980 സെപ്‌റ്റംബര്‍ 14 നു ശ്രേഷ്‌ഠ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ ബാവയാണ് അദ്ദേഹത്തെ പാത്രിയര്‍ക്കീസ് സ്ഥാനത്തേക്ക് ഉയര്‍ത്തിയത്.
https://www.facebook.com/Malayalivartha
























