വ്യോമസേനയുടെ ആധുനിക വിമാനം തകര്‍ന്ന് അഞ്ചു മരണം

മധ്യപ്രദേശിലെ ഗ്വാളിയോറിനു സമീപം ഇന്ത്യന്‍ വ്യോമസേനയുടെ ആധുനിക സൂപ്പര്‍ ഹെര്‍ക്കുലിസ് യാത്രാവിമാനം തകര്‍ന്ന് അഞ്ചു വ്യോമസേനാംഗങ്ങള്‍ മരിച്ചു. രണ്ടു വിംഗ് കമാന്‍ഡര്‍മാര്‍, രണ്ട് സ്വാക്‌ഡ്രണ്‍ ലീഡര്‍മാര്‍, വ്യോമസേനാംഗം എന്നിവരാണ് മരിച്ചതെന്ന് പ്രതിരോധ വക്താവ് അറിയിച്ചു.
രണ്ടു വര്‍ഷം മുമ്പ് അമേരിക്കയില്‍ നിന്ന് വാങ്ങിയ ആറ് സി-130 ജെ വിമാനങ്ങളിലൊന്നാണ് തകര്‍ന്നത്. അവശിഷ്‌ടങ്ങള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
പ്രത്യേക ദൗത്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കുന്ന ഈ യാത്രാ വിമാനം കാണാതായ മലേഷ്യന്‍ വിമാനം എംഎച്ച്370 ന് വേണ്ടിയുള്ള തിരച്ചിലില്‍ ഉപയോഗിച്ചിരുന്നു. ഉത്തരാഖണ്‌ഡിലെ ദുരിത ബാധിത പ്രദേശങ്ങളിലും ഈ വിമാനങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് വിനിയോഗിക്കപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha
























