75 വയസ്സു കഴിഞ്ഞവര്‍ക്ക് പെന്‍ഷന്‍ ഇനി വീട്ടിലെത്തും

വാര്‍ദ്ധക്യ കാലത്ത് ഇനി പെന്‍ഷന്‍ വാങ്ങാനായി ബാങ്കില്‍ പോയി ക്യൂ നില്‍ക്കേണ്ട ആവശ്യമില്ല. 75 വയസ്സു കഴിഞ്ഞ പെന്‍ഷന്‍കാര്‍ക്ക് ഇനി പെന്‍ഷന്‍ ബാങ്ക് തന്നെ നേരിട്ട് വീട്ടിലെത്തിക്കും. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐയാണ് പെന്‍ഷന്‍കാര്‍ക്ക് ഏറെ ആശ്വാസം പകരുന്ന പരിഷ്‌ക്കാരത്തിന് തുടക്കമിടുന്നത്.
ഏപ്രില്‍ ഒന്നിന് കൊല്‍ക്കത്തയിലാണ് എസ്.ബി.ഐ75 + എന്ന പദ്ധതിക്ക് തുടക്കമിടുക. ചെയര്‍മാന്‍ അരുന്ധതി ഭട്ടാചാര്യയുടെ മനസ്#ില്‍ ഉരുത്തിരിഞ് ആശയമാണ് എസ്‌ബിഐ75+ വിജയകരമെന്ന് കണ്ടെത്തിയാല്‍ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും.
വിജയകരമായി മാറിയാല്‍ മറ്റ് പൊതുമേഖലാബാങ്കുകളും ഈ വഴി പിന്തുടരാന്‍ നിര്‍ബന്ധിതരാകും. ബംഗാളില്‍ മാത്രം എസ്.ബി.ഐയില്‍ അക്കൗണ്ടുള്ള 75 കഴിഞ്ഞ 32,000 പെന്‍ഷന്‍കാരുണ്ട്. ഇന്ത്യയുലൊട്ടാകെ 75 കഴിഞ്ഞ എസ്.ബി.ഐ അക്കൗണ്ടുള്ള പെന്‍ഷന്‍കാര്‍ അഞ്ച് ലക്ഷത്തിലധികമാണ്.
രണ്ട് തിരിച്ചറിയല്‍ കാര്‍ഡു മുഖേനയായിരിക്കും പുതിയ പെന്‍ഷന്‍ രീതി നടപ്പാക്കുക. ഒരു കാര്‍ഡ് പെന്‍ഷന്‍ വാങ്ങുന്നവരുടെ കൈയിലും മറ്റൊന്ന് ബാങ്കിലുമായി സൂക്ഷിക്കും. പെന്‍ഷന്‍ വീട്ടിലെത്തി കൈമാറുമ്പോള്‍ ഇത് പരസ്‌പരം കൈമാറുന്നതാണ് രീതി. എസ്‌ബ്‌ഐ ജീവനക്കാരാകും പെന്‍ഷന്‍ വിതരണത്തിനെത്തുക. ഇതിനായി 50 രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കും.
https://www.facebook.com/Malayalivartha
























