പെണ്‍കുട്ടികളുടെ സുരക്ഷയ്ക്കായി സ്‌കൂള്‍ യൂണിഫോമില്‍ പരിഷ്‌കാരം

പെണ്‍കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ സ്‌കൂള്‍ യൂണിഫോമില്‍ മാറ്റം വരുത്തി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍. കര്‍ണാടക സര്‍ക്കാരിന് പിന്നാലെയാണ് ആന്ധ്രാ പ്രദേശ് സര്‍ക്കാരും പെണ്‍കുട്ടികള്‍ക്ക് വേണ്ടി ഇങ്ങനെയൊരു മാറ്റം കൊണ്ടു വന്നിരിക്കുന്നത്.
അടുത്ത അധ്യയന വര്‍ഷം മുതല്‍ തീരുമാനം നടപ്പിലാക്കും. 6 മുതല്‍ 12 വരെ ഉള്ള ക്ലാസുകളിലെ കുട്ടികള്‍ക്കാണ് പുതുക്കിയ യൂണിഫോം ബാധകമാകുന്നത്. ആഗസ്റ്റില്‍ കുട്ടികള്‍ക്കു സര്‍ക്കാര്‍ പുതി യൂണിഫോം കൈമാറും.
മുന്‍പ് സ്‌കേര്‍ട്ടും ഷര്‍ട്ടുമായിരുന്നു സ്‌ക്കൂള്‍ യൂണിഫോം. പെണ്‍കുട്ടികള്‍ സ്‌ക്കൂളില്‍ സല്‍വാറും കമ്മീസും ധരിച്ചാല്‍ മതിയെന്നാണ് ആന്ധ്രാപ്രദേശ് വിദ്യാഭ്യാസ മന്ത്രി ഗന്ധ ശ്രീനിവാസ റാവുവിന്റെ നിര്‍ദേശം. സ്‌കൂളുകളിലും പുറത്തും പെണ്‍കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുന്നതിനായാണ് യൂണിഫോമില്‍ മാറ്റം വരുത്തിയതെന്ന് വിദ്യാഭ്യാസ മന്ത്രി ഗന്ധ ശ്രീനിവാസ റാവു പറഞ്ഞു.
https://www.facebook.com/Malayalivartha
























