രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കിയ ഡല്‍ഹിയിലെ രജൗരി ഗാര്‍ഡന്‍ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്കു മികച്ച വിജയം

രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കിയ ഡല്‍ഹിയിലെ രജൗരി ഗാര്‍ഡന്‍ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്കു മികച്ച വിജയം. ബിജെപി സ്ഥാനാര്‍ഥി മജീന്ദര്‍ സിങ് 14,652 വോട്ടുകളുെട ഭൂരിപക്ഷവുമായാണു മണ്ഡലം പിടിച്ചെടുത്തത്. ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിയുടെ സിറ്റിങ് മണ്ഡലമായിരുന്ന ഇവിടെ, അവരെ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളി കോണ്‍ഗ്രസിലെ മീനാക്ഷി ചന്ദേല രണ്ടാമതെത്തി. എഎപി സ്ഥാനാര്‍ഥി ഹര്‍ജീത് സിങ്ങിനാകട്ടെ, കെട്ടിവച്ച കാശുപോലും നഷ്ടമായി.
രജൗരി ഗാര്‍ഡനില്‍ സിറ്റിങ് എംഎല്‍എ ആയിരുന്ന ജര്‍ണൈല്‍ സിങ് പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനായി സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് ഇവിടെ ഉപതിരഞ്ഞെടുപ്പു നടന്നത്. ബിെജപി സ്ഥാനാര്‍ഥിയായി മല്‍സരിച്ച മജീന്ദര്‍ സിങ് സിര്‍സ പതിനാലായിരത്തില്‍ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഇവിടെ ജയിച്ചു കയറിയത്. ചരിത്ര വിജയം നേടി ഡല്‍ഹിയില്‍ അധികാരത്തിലെത്തിയ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്ന അവസരത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പാണ് പാര്‍ട്ടിക്ക് 'ആപ്പായി' മാറിയത്.
70 സീറ്റുകളുള്ള ഡല്‍ഹി നിയമസഭയില്‍ 67 സീറ്റും സ്വന്തമാക്കിയാണ് അന്ന് എഎപി അധികാരത്തിലേറിയത്. കേജ്‌രിവാള്‍ സര്‍ക്കാരിന്റെ രണ്ടു വര്‍ഷത്തെ ഭരണത്തിന്റെ വിലയിരുത്തലായാണ് ബിജെപിയും കോണ്‍ഗ്രസും ഈ ഉപതിരഞ്ഞെടുപ്പിനെ കണ്ടത്. ഡല്‍ഹിയിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് മാക്കന്‍ ഇക്കാര്യം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഡല്‍ഹിയില്‍നിന്ന് ആം ആദ്മി പാര്‍ട്ടി അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണെന്നും കോണ്‍ഗ്രസിനു ശക്തമായ മല്‍സരം കാഴ്ചവയ്ക്കാന്‍ സാധിച്ചില്ലെന്നും ബിജെപി നേതാവ് മനോജ് തിവാരി അഭിപ്രായപ്പെട്ടു.
ഉടന്‍ നടക്കാനിരിക്കുന്ന ഡല്‍ഹി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപി മികച്ച വിജയം നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം, സ്വന്തം എംഎല്‍എ പഞ്ചാബിലേക്കു പോയത് രജൗരി ഗാര്‍ഡനിലെ വോട്ടര്‍മാര്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്നും അതാണ് എഎപിയുടെ തോല്‍വിക്കു കാരണമായതെന്നും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രതികരിച്ചു. ഈ ജനവികാരത്തെ പാര്‍ട്ടിക്ക് അനുകൂലമായി തിരിക്കുന്നതില്‍ എഎപി വിജയിച്ചില്ലെന്നും അദ്ദേഹം സമ്മതിച്ചു.
https://www.facebook.com/Malayalivartha
























