Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

കൃത്രിമ കാലുമായി മീത്ത ഇനി ജീവിതത്തോട് പൊരുതും

17 APRIL 2017 10:04 AM IST
മലയാളി വാര്‍ത്ത

ഭതൃസഹോദരന്റെ ലൈംഗികപീഡനം ചെറുത്തതിന് മീത്തയ്ക്ക് നല്‍കേണ്ടിവന്നത് സ്വന്തം വലതുകാലാണ്. മാത്രമല്ല, താളംതെറ്റിയ മനസ്സുമായി മാസങ്ങള്‍ നീണ്ട അലച്ചിലും. എന്നാല്‍ മഹാരാഷ്ട്ര ഉസ്മാനാബാദ് സ്വദേശിയായ ഈ 27-കാരി ഇപ്പോഴതെല്ലാം മറക്കാന്‍ ശ്രമിക്കുകയാണ്. ചെന്നൈയിലെ സുമനസ്സുകളുടെ കാരുണ്യത്തില്‍ ലഭിച്ച കൃത്രിക്കാലുമായി തിരികെ നാട്ടിലേക്ക് മടങ്ങുകയാണവര്‍. ഇതിന് മുന്‍ കൈയെടുത്തതാകട്ടെ മലയാളിയായ സാമൂഹികപ്രവര്‍ത്തകന്‍ മുഹമ്മദ് റാഫിയും.

ഭര്‍ത്താവ് ദത്താത്രേയയുടെ മരണശേഷം മൂന്നുകുട്ടികളുമായി കൂലിപ്പണിയെടുത്ത് ബന്ധുക്കള്‍ക്കൊപ്പം താമസിക്കുകയായിരുന്നു മീത്ത. കഴിഞ്ഞവര്‍ഷം ഫെബ്രുവരി 13-നാണ് അവരുടെ ജീവിതം മാറ്റിമറിച്ച ദുരന്തം നടന്നത്. ഭര്‍തൃസഹോദരന്‍ ഹനുമന്ത് ശിവാനന്ത് ഭക്ഷണവുമായി കൃഷിയിടത്തേക്ക് വരാന്‍ മീത്തയോട് ആവശ്യപ്പെടുകയായിരുന്നു. ഭക്ഷണം വിളമ്പിക്കൊടുക്കുന്നതിനിടയില്‍ ഹനുമന്ത് അവരെ പീഡിപ്പിക്കാന്‍ ശ്രമിച്ചു.

ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അരിവാളെടുത്ത് മീത്തയുടെ വലതുകാല്‍ മുട്ടിനുതാഴെ അയാള്‍ വെട്ടിമാറ്റുകയായിരുന്നു. ചോരയൊലിപ്പിച്ച് ചാടിനീങ്ങിയ അവര്‍ ഒരു ആശുപത്രിയില്‍ പ്രാഥമിക ചികിത്സതേടി. തുടര്‍ന്ന് പുണെയിലുള്ള സഹോദരന്റെയടുത്തേക്ക് പോകാനൊരുങ്ങി. എന്നാല്‍ ഇതിനിടയില്‍ ഇവരുടെ മനസ്സിന്റെ താളംതെറ്റി. പിന്നീട് ഏതോ തീവണ്ടിയില്‍ ക്കയറി യാത്രചെയ്യുകയായിരുന്നു. ഒടുവില്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ ; ചെന്നൈയില്‍ എത്തിപ്പെട്ടു.

ദിക്കറിയാതെ ഒറ്റക്കാലില്‍ നീങ്ങിയ മീത്തയെ ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനുസമീപത്തുനിന്ന് പോലീസാണ് മുഹമ്മദ് റാഫിയുടെ നേതൃത്വത്തിലുള്ള അയനാവരത്തെ അന്‍പകം ഹോമിലെത്തിച്ചത്. ഇവിടെ എത്തുമ്പോള്‍ മാനസികാസ്വാസ്ഥ്യം വന്നപോലെ ആയിരുന്നു മീത്തയുടെ അവസ്ഥ. അടുത്തബന്ധുവില്‍ നിന്നുണ്ടായ ലൈംഗികാക്രമണം അവരുടെ മനസ്സ് തകര്‍ത്തിരുന്നു. ഞങ്ങള്‍ മൂന്നുമാസം അവര്‍ക്കു വേണ്ട പരിചരണവും ചികിത്സയും നല്‍കി. അടുത്തിടെയാണ് അവര്‍ക്ക് പഴയകഥകള്‍ ഓര്‍മിച്ചെടുക്കാനായത്. നാട്ടിലെ ബന്ധുക്കളുടെ ഫോണ്‍ നമ്പര്‍ കിട്ടിയതോടെ അവരെ തിരിച്ചയക്കാനുള്ള ശ്രമംതുടങ്ങി. ഒടുവില്‍ കൃത്രിമക്കാല്‍ വെച്ചുപിടിപ്പിച്ച് അവരെ സഹോദരനൊപ്പം തിരിച്ചയക്കാനായി കണ്ണൂര്‍ കാഞ്ഞിരോട് സ്വദേശി മുഹമ്മദ് റാഫി പറഞ്ഞു.

അന്‍പകത്തിലെ ജീവനക്കാരുടെ സ്‌നേഹത്തോടെയുളള പെരുമാറ്റവും ചിട്ടയായ ചികിത്സയും മീത്തയുടെ താളംതെറ്റിയ മനസ്സിനെ പതുക്കെ ശരിപ്പെടുത്തി. പിന്നീടാണ് വിവരങ്ങള്‍ ശേഖരിച്ച് ബന്ധുക്കളെ അറിയിച്ചത്. ഒറ്റക്കാലില്‍ മീത്തയെ തിരിച്ചയയ്ക്കരുതെന്ന് മുഹമ്മദ് റാഫിക്ക് നിര്‍ബന്ധമായിരുന്നു. ഒടുവില്‍ കൃത്രിമക്കാല്‍ വെച്ചുപിടിപ്പിച്ച് പുത്തന്‍ വസ്ത്രങ്ങള്‍ ധരിപ്പിച്ച് ചിരിച്ച മുഖത്തോടെയാണ് റാഫി മീത്തയെ സഹോദരനൊപ്പം മുംബൈയിലേക്ക് തീവണ്ടികയറ്റിവിട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (3 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (3 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (4 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (4 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (5 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (5 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (5 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (5 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (5 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (5 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (5 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (7 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (7 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (7 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (7 hours ago)

Malayali Vartha Recommends