എം.എല്‍.എയുടെ ശകാരത്തില്‍ വനിതാ ഐ.പി.എസ് ഓഫീസര്‍ പൊട്ടിക്കരഞ്ഞു

എത്ര ട്രെയിനിംഗ് കിട്ടിയിട്ടെന്താ. എന്ത് പോലീസ് ഓഫീസറെന്ന് പറഞ്ഞിട്ടെന്താ. അവസാനം പൊട്ടിക്കരഞ്ഞുപോയി. എം.എല്‍.എയുടെ ശകാരത്തില്‍ മനംനൊന്ത് വനിതാ ഐ.പി.എസ് ഓഫീസറാണ് പൊതുമദ്ധ്യത്തില്‍ പൊട്ടിക്കരഞ്ഞത്. ഉത്തര്‍പ്രദേശിലെ കോയില്‍വാ ഗ്രാമത്തില്‍ ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം നടന്നത്. പ്രദേശത്ത് വ്യാജമദ്യം വില്‍പന നടത്തിയിട്ടും പൊലീസ് നടപടി എടുത്തില്ലെന്ന് ആരോപിച്ച് സ്ത്രീകള്‍ സംഘടിച്ച് റോഡ് ഉപരോധിച്ചു. തുടര്‍ന്ന് പൊലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് ലാത്തിവീശുകയും ചില സ്ത്രീകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
സംഭവമറിഞ്ഞ് ഗോരഖ്പൂര്‍ എം.എല്‍.എയും ഡോക്ടര്‍ കൂടിയായ രാധാമോഹന്‍ദാസ് അഗര്‍വാള്‍ സ്ഥലത്തെത്തി. ഗോരഖ്പൂരിന്റെ ചുമതലയുള്ള ഐ.പി.എസ് ഓഫീസറായ ചാരു നിഗവുമായി അദ്ദേഹം വാദപ്രതിവാദത്തില്‍ ഏര്‍പ്പെട്ടു. ഉദ്യോഗസ്ഥയോട് അതിരു കടക്കരുതെന്ന് എം.എല്‍.എ പലതവണ കൈ ചൂണ്ടി സംസാരിച്ചു. സങ്കടം സഹിക്കാതെ
ചാരു നിഗം പൊട്ടിക്കരയുകയായിരുന്നു. നിങ്ങളോട് എനിക്ക് ഒന്നും പറയാനില്ല. വാ പൂട്ടി മിണ്ടാതെ നിന്നുകൊള്ളണം. അതിരു കടക്കാന്‍ ശ്രമിക്കരുത് എന്നായിരുന്നു എം.എല്‍.എയുടെ നിര്‍ദേശം.
ഉടന്‍ തന്നെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി എം.എല്‍.എയെ അനുനയിപ്പിച്ചു. ഈ സമയം തന്റെ കൈവശമുണ്ടായിരുന്ന തൂവാല ഉപയോഗിച്ച് ചാരു കണ്ണു തുടയ്ക്കുന്നത് കാണാമായിരുന്നു. ചിത്രങ്ങള്‍ ടെലിവിഷന്‍ ചാനലുകളും മറ്റും സംപ്രേഷണം ചെയ്യുകയും ചെയ്തു.
https://www.facebook.com/Malayalivartha

























