ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന ലാലുപ്രസാദ് യാദവും കൂട്ടരും ആയിരം കോടി രൂപയുടെ കാലിത്തീറ്റ അഴിമതി നടത്തിയെന്നാണു കേസ്

ആര്‍ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവിന്കാലിത്തീറ്റ കുംഭകോണക്കേസില്‍ തിരിച്ചടി. ലാലു പ്രസാദ് യാദവിനെതിരായ ഗൂഢാലോചനക്കുറ്റം പുന:സ്ഥാപിച്ചതടക്കം നാലു കേസുകളില്‍ വിചാരണ തുടരുവാനും സുപ്രീം കോടതി ഉത്തരവിട്ടു. ആയിരം കോടി രൂപയുടെ അഴിമതി നടത്തിയെന്നായിരുന്നു കേസ്. സിബിഐ സമര്‍പ്പിച്ച ഹര്‍ജിയിലാണു ജസ്റ്റിസുമാരായ അരുണ്‍ മിശ്ര , അമിതാവ റോയ് എന്നിവരുടെ ബെഞ്ച് വിധി പറഞ്ഞത്. 2014 നവംബറില്‍ ജാര്‍ഖണ്ഡ് ഹൈക്കോടതി ലാലുവിനും കൂട്ടുപ്രതികള്‍ക്കുമെതിരെയുളള ഗൂഢാലോചനക്കുറ്റവും സുപ്രധാനവകുപ്പുകളും ഒഴിവാക്കിയിരുന്നു ഇതിനെതിരെ സിബിഐ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍ക്കുകയായിരുന്നു.
199097 കാലയളവില്‍ ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന ലാലുപ്രസാദ് യാദവും കൂട്ടരും ആയിരം കോടി രൂപയുടെ കാലിത്തീറ്റ അഴിമതി നടത്തിയെന്നാണു കണക്കാക്കുന്നത്. ഇതില്‍ 38 കോടി തട്ടിച്ചുവെന്ന കേസില്‍ 2013 ഒക്ടോബറില്‍ റാഞ്ചി പ്രത്യേക സിബിഐ കോടതി ലാലുപ്രസാദ് യാദവിനു അഞ്ചുവര്‍ഷം തടവ് വിധിച്ചു. ഇതിനിടെ മറ്റുകേസുകളില്‍ വിചാരണാനടപടി തുടങ്ങിയതോടെയാണു ജാര്‍ഖണ്ഡ് ഹൈക്കോടതിയെ സമീപിച്ചതും അനുകൂലവിധി നേടിയതും.
https://www.facebook.com/Malayalivartha

























